ബെംഗളൂരു: ലങ്കാധിപതി രാവണനാണ് ലോകത്തിലെ ആദ്യ വൈമാനികന്‍ എന്ന് ശ്രീലങ്ക.
രാവണൻ 5000 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് വിമാനം പറത്തിയത്. ശ്രീലങ്കന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി വ്യക്തമാക്കി.
ശ്രീലങ്കയിലെ ബന്താരനായകെ വിമാനത്താവളത്തില്‍ നടന്ന സിവില്‍ ഏവിയേഷന്‍ ഉദ്യോഗസ്ഥര്‍, ചരിത്രകാരന്മാര്‍, പുരാവസ്തുഗവേഷകര്‍, ശാസ്ത്രജ്ഞര്‍, ഭൗമ ശാസ്ത്രജ്ഞര്‍ എന്നിവരുടെ യോഗത്തിലാണ് പുതിയ വെളിപ്പെടുത്തല്‍. ഇത് തെളിയിക്കുന്നതിന് ആവശ്യമായ എല്ലാ തെളിവുകളും തങ്ങളുടെ പക്കല്‍ ഉണ്ടെന്നും ശ്രീലങ്കന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി പറയുന്നു.
വിമാനത്തിന്റെ കണ്ടുപിടിത്തത്തിലേക്ക് വഴിതെളിച്ച രാവണന്റെ വിമാനയാത്രയുടെ തെളിവുകള്‍ ആര്‍ക്കും നിഷേധിക്കാന്‍ കഴിയില്ല. അവ സുരക്ഷിതമായി ഇരിപ്പുണ്ടെന്നും സിവില്‍ ഏവിയേഷന്‍ അതേറിറ്റി വൈസ് ചെയര്‍മാന്‍ ശശി ദണതുംഗെ അറിയിച്ചു. ഇന്നത്തെ സാങ്കേതിക വിദ്യകളുടെ കണ്ടുപിടിത്തങ്ങള്‍ക്ക് മുമ്പ് തന്നെ വിമാനം പറത്തിയതിനെ കുറിച്ചും അന്ന് അതിനുപയോഗിച്ച രീതികളെക്കുറിച്ചും പഠിക്കാനുള്ള പദ്ധതിയും ശ്രീലങ്കന്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ചു കഴിഞ്ഞു.
Post Your Comments