Latest NewsIndia

പ്രളയദുരിത മേഖലകളില്‍ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയുടെ ആകാശനിരീക്ഷണം

ബംഗളൂരു: ജനജീവിതം താറുമാറാക്കിയ വടക്കന്‍ കര്‍ണാടകയിലെ പ്രളയദുരിത മേഖലകളില്‍ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ ആകാശനിരീക്ഷണം നടത്തി.

ALSO READ: പ്രളയത്തില്‍ വലയുന്ന അസമിലെ ജനങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്ന് ട്വീറ്റിട്ട വിരാട് കോഹ്‌ലിക്കെതിരെ ആരാധകർ

ഞായറാഴ്ച മുഖ്യമന്ത്രി ജില്ലാ ഉദ്യോഗസ്ഥരുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തിയിരുന്നു. അതിനുശഷമാണ് ഏറ്റവും കൂടുതല്‍ ദുരിതബാധിത പ്രദേശങ്ങളായ ബെലഗവി, വിജയപുര, ബാഗല്‍കോട്ട്, റൈച്ചൂര്‍, യാട്ഗിര്‍ എന്നിവടങ്ങളിലാണ് സര്‍വ്വെ നടത്തിയത്.

ALSO READ: കുടിവെള്ളത്തിനായി നെട്ടോട്ടമോടി തമിഴ്നാട് ;  നാണക്കേടാണിത് സംസ്ഥാനം ഭരിക്കുന്ന അമ്മയുടെ പിന്‍ഗാമികള്‍ക്ക്

ഡാമുകള്‍ ഭൂരിഭാഗവും നിറഞ്ഞിരിക്കുകയാണ്. മഴ വീണ്ടും തുടരുകയാണെങ്കില്‍ വടക്കന്‍ കര്‍ണാടകയുടെ അവസ്ഥ കൂടുതല്‍ മോശമാകുമെന്ന് അധികൃതര്‍ അറിയിച്ചു. അടുത്ത അഞ്ച് ദിവസം കൂടി ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

ദേശീയ ദുരന്ത പ്രതികരണ സേന(എന്‍ഡിആര്‍എഫ്), സംസ്ഥാന ദുരന്ത പ്രതികരണ സേന (എസ്ഡിആര്‍എഫ്), ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വിഭാഗം, അത്യാഹിത വിഭാഗം എന്നിവര്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. ജില്ല ഭരണകൂടം ആവിശ്യമായ മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ട്. നിലവിലെ സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാണ്.

ഏഴ് ദുരിതാശ്വാസ ക്യാപുകള്‍ തുറന്നിട്ടുണ്ട്. 235 കുടുംബങ്ങളില്‍ നിന്നായി 705പേര്‍ ദുരിതാശ്വാസ ക്യാപുകളില്‍ കഴിയുന്നുണ്ട്. 365 വളര്‍ത്തുമൃഗങ്ങളെയും മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രി അഞ്ച് ജില്ലകളിലെ ഉദ്യോഗസ്ഥരുമായി പ്രളയദുരിത മേഖലകളിലെ സ്ഥിതിവിവരങ്ങള്‍ അറിയാന്‍ ചര്‍ച്ച നടത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button