KeralaLatest NewsNews

സര്‍ക്കാറിന് തലവേദനയായി മുന്‍ എം.പിയായ സിപിഎം നേതാവിന്റെ ഭര്‍ത്താവിന്റെ നിയമനം : അനധികൃത നിയമനത്തില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി

കൊച്ചി: സര്‍ക്കാറിന് തലവേദനയായി മുന്‍ എം.പിയായ സിപിഎം നേതാവിന്റെ ഭര്‍ത്താവിന്റെ നിയമനം. അനധികൃത നിയമനത്തില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി
മുന്‍ എംപിയും സിപിഎം നേതാവുമായ ടിഎന്‍ സീമയുടെ ഭര്‍ത്താവിനെ സി ഡിറ്റ് ഡയറക്ടറായി നിയമിച്ചതിലാണ് ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടിയിരിക്കുന്നത്.

കൃത്യമായ യോഗ്യത ഇല്ലാതെയാണ് ടിഎന്‍ സീമയുടെ ഭര്‍ത്താവ് ജി ജയരാജിനെ നിയമിച്ചതെന്ന് ആരോപിച്ച് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. സിഡിറ്റ് ഇ ഗവേര്‍ണന്‍സ് ആന്‍ഡ് എസ്റ്റാബ്ലീഷ്മെന്റ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ എംആര്‍ മോഹനചന്ദ്രന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി വിശദീകരണം തേടിയത്.

സിഡിറ്റില്‍ രജിസ്ട്രാറായിരുന്ന ജയരാജ് വിരമിച്ച ശേഷം കരാര്‍ അടിസ്ഥാനത്തില്‍ ആ പദവിയില്‍ തുടരുകയായിരുന്നു. വിരമിച്ച് തൊട്ടടുത്ത ദിവസം അദ്ദേഹത്തെ ഡയറക്ടറാക്കി സര്‍ക്കാര്‍ ഉത്തരവിറക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button