Latest NewsKeralaIndia

കൊറോണ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച സാഹചര്യത്തിൽ കേരള അതിര്‍ത്തിയില്‍ പരിശോധന ശക്തമാക്കി കര്‍ണാടക ആരോഗ്യ വകുപ്പ്

വയനാട്: കൊറോണ വൈറസ് ബാധ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ അയല്‍ സംസ്ഥാനമായ കര്‍ണാടക പ്രതിരോധ നടപടികള്‍ ആരംഭിച്ചു. കേരളത്തില്‍ നിന്നും കര്‍ണാടക സംസ്ഥാനത്തേക്ക് പ്രവേശിക്കുന്ന വാഹനങ്ങളില്‍ നിലവില്‍ പരിശോധന പുരോഗമിക്കുകയാണ്.ശരീരോഷ്മാവ് 38 ഡിഗ്രി സെന്റി ഗ്രേഡില്‍ കൂടുതല്‍ ഉണ്ടെന്നു കണ്ടെത്തിയാല്‍ ഉടന്‍ തന്നെ ഐസൊലേഷനുള്ള നടപടികള്‍ സ്വീകരിക്കും. നോണ്‍ കോണ്‍ടാക്‌ട് ഇന്‍ഫ്രാറെഡ് തെര്‍മോമീറ്റര്‍ ഉപയോഗിച്ചാണ് പരിശോധന.

ശുചിത്വം ഉറപ്പാക്കാനാണ് നോണ്‍ കോണ്‍ടാക്‌ട് തെര്‍മോമീറ്റര്‍ ഉപയോഗിക്കുന്നത്. കേരള-കര്‍ണാടക അതിര്‍ത്തിയായ മൂലഹള്ളി ചെക് പോസ്റ്റിലാണ് കര്‍ണാടക ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന നടക്കുന്നത്. അതിര്‍ത്തിയില്‍ എത്തുന്ന വാഹനങ്ങളിലെ യാത്രക്കാര്‍ക്ക് പനിയോ മറ്റു അസ്വസ്ഥകളോ ഉണ്ടെങ്കില്‍ പരിശോധനക്ക് വിധേയമാക്കുകയാണ് ആരോഗ്യ പ്രവര്‍ത്തകര്‍.

‘ആദ്യം കശ്മീര്‍, പിന്നെ ബാബറിമസ്ജിദ്, ഇപ്പോള്‍ ഇതാ സിഎഎ ഇതിനെതിരെ പൗരത്വ ഭേദഗതി നിയമത്തെ മറയാക്കി ഡല്‍ഹിയില്‍ വന്‍തോതില്‍ കലാപങ്ങള്‍ സൃഷ്ടിക്കണം, അപ്പോൾ ലോക മാധ്യമ ശ്രദ്ധ ലഭിക്കും ‘ ഷർജീൽ ഇമാമിനെതിരെ കൂടുതൽ തെളിവുകൾ

ചാമരാജ നഗര്‍ ജില്ലാ ദുരന്ത നിവാരണ വിഭാഗത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് കര്‍ണാടക ആരോഗ്യ വകുപ്പ് പരിശോധന നടത്തുന്നത്. ബസുകളിലും സ്വകാര്യ വാഹനങ്ങളിലും ആരോഗ്യ പ്രവര്‍ത്തകര്‍ പരിശോധന നടത്തുന്നുണ്ട്. തമിഴ്‌നാട് അതിര്‍ത്തിയിലും സമാന രീതിയില്‍ ഉള്ള പരിശോധനയാണ് നടക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button