KeralaLatest NewsNews

ഏറ്റവും അപകടകരികളായ വൈറസ് ഇവയില്‍ നിന്ന് പകരുന്നവ ; വെളിപ്പെടുത്തി വൈറോളജി വിദഗ്ദര്‍

തിരുവനന്തപുരം: കൂടുതല്‍ അപകടകാരികളായ വൈറസുകള്‍ മൃഗങ്ങളില്‍ നിന്നും പകരുന്നവയാണെന്ന് വൈറോളജി രംഗത്തെ വിദഗ്ധര്‍. ഇത്തരത്തിലുള്ള വൈറസുകള്‍ മനുഷ്യശരീരത്തില്‍ ശക്തമായി പ്രതികരിക്കുന്നവയാണെന്നും ഒരിക്കല്‍ വൈറസ് റിപ്പോര്‍ട്ട് ചെയ്താല്‍ വീണ്ടും റിപ്പോര്‍ട്ട് ചെയ്യാനുള്ള സാധ്യതയുണ്ടെന്നും അതിനാല്‍ ജാഗ്രത തുടരണമെന്നും വൈറോളജി വിദഗ്ദര്‍ പറഞ്ഞു.

കഴിഞ്ഞ 30 വര്‍ഷത്തിനിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പ്രധാന വൈറസ് രോഗങ്ങളുടെയെല്ലാം ഉറവിടം മൃഗങ്ങളെന്നാണ് കണ്ടെത്തല്‍. സാധാരണ വൈറസുകള്‍ ഉണ്ടാക്കുന്ന രോഗങ്ങളേക്കാള്‍ മാരകമായാകും ഇവ മനുഷ്യശരീരത്തില്‍ പ്രവര്‍ത്തിക്കുക. കാലം ചെല്ലുമ്പോള്‍ ഈ വൈറസുകള്‍ക്ക് ജനിതക പരിണാമം വരാം. ചിലത് കൂടുതല്‍ തീവ്രമാകും, ചിലത് നിര്‍വീര്യമാകും. കൂടിയ താപനിലയില്‍ വ്യാപന സാധ്യത കുറവാണ് കൊറോണ വൈറസിനുള്ളത്. അത് സംസ്ഥാനത്തിന് അനുകൂലമാണ്.

സമീപകാലത്ത് ഭീതിപ്പെടുത്തിയ വൈറസ് രോഗങ്ങളാണ് കോറോണ, നിപ, എബോള, സിക എന്നിവ. എന്നാല്‍ വൈറസുകളുടെ എണ്ണം കൂടുകയല്ല മറിച്ച് ശാസ്ത്രീയ പരിശോധനയിലൂടെ കൂടുതല്‍ വൈറസുകളെ പെട്ടെന്ന് തിരിച്ചറിയുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. നിപ രണ്ടുവര്‍ഷം തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്തതുപോലെ കൊറോണ വീണ്ടും വരാനുളള സാധ്യത പൂര്‍ണ്ണമായും തളളിക്കളയാനാകില്ലെന്ന് വൈറോളജി വിദഗ്ദര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button