ആലപ്പുഴ: കേരളത്തിൽ കൊറോണ ബാധിതരായി കഴിയുന്ന മൂന്നുപേരും വന്നത് ഒരേവിമാനത്തില്‍. മൂവരും വിമാനത്തില്‍ അടുത്തടുത്ത സീറ്റിലിരുന്ന് യാത്രചെയ്തവരാണ്. ജനുവരി 24-ന് ആണ് ഇവരുൾപ്പെടെ 36 പേര് കേരളത്തിലെത്തിയത്. തൃശ്ശൂര്‍, ആലപ്പുഴ, കാസര്‍കോട് എന്നിവിടങ്ങളില്‍ രോഗം സ്ഥിരീകരിച്ചതോടെ ഇവര്‍ക്കൊപ്പംവന്ന മുഴുവന്‍ വിദ്യാര്‍ഥികളെയും ആരോഗ്യവകുപ്പ് കര്‍ശന നിരീക്ഷണത്തിലാക്കി.
Read also: ഏറ്റവും അപകടകരികളായ വൈറസ് ഇവയില്‍ നിന്ന് പകരുന്നവ ; വെളിപ്പെടുത്തി വൈറോളജി വിദഗ്ദര്‍
വുഹാനില്‍നിന്നെത്തിയ വിദ്യാര്‍ഥികള്‍ ഇടപഴകിയ ആളുകളെയെല്ലാം 28 ദിവസം നിരീക്ഷിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശംനല്‍കിയിട്ടുണ്ട്. ആലപ്പുഴയിലെ വിദ്യാര്‍ഥിയുടെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുണ്ട്. ആലപ്പുഴയിലെയും തൃശ്ശൂരിലെയും കൊറോണബാധിതരായ വിദ്യാര്‍ഥികള്‍ തമ്മില്‍ വീഡിയോ കോളിലൂടെ ആരോഗ്യവിവരം പങ്കുവെച്ചതായി രക്ഷിതാവ് പറഞ്ഞു.
Post Your Comments