തൃശൂര്‍: മദ്യം ഒഴിച്ചു കളഞ്ഞ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് കിട്ടിയ എട്ടിന്റെ പണി ഇങ്ങനെ. ചാലക്കുടി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപത്തെ ഫ്‌ലാറ്റ് നിവാസികള്‍ ഒരുദിവസം രാവിലെ പൈപ്പു തുറന്നപ്പോള്‍ വരുന്ന വെള്ളത്തിന് മദ്യത്തിന്റെ ഗന്ധം. എങ്ങനെ മദ്യം ടാപ്പില്‍ എത്തി. മൊത്തത്തില്‍ കണ്‍ഫ്യൂഷനായി. തൊട്ടടുത്ത താമസക്കാരോട് ചോദിച്ചപ്പോള്‍ അവരുടെ ടാപ്പിലും മദ്യം കലര്‍ന്ന വെള്ളം. രൂക്ഷമായ തോതില്‍ മദ്യത്തിന്റെ ഗന്ധം അനുഭവപ്പെട്ടു. ഇത് എങ്ങനെ ഫ്‌ലാറ്റിന്റെ ടാങ്കില്‍ കലര്‍ന്നു.
സ്ംങവം ഇങ്ങനെയാണ്, ഫ്‌ലാറ്റിനോട് ചേര്‍ന്ന് ബാറുണ്ട്. രചന ബാര്‍. ആറു വര്‍ഷം മുന്‍പ് ഈ ബാറില്‍ നിന്ന് ആറായിരം ലിറ്റര്‍ മദ്യം പിടിച്ചു. നിയമം ലംഘിച്ച് സൂക്ഷിച്ച മദ്യം എക്‌സൈസുകാര്‍ പിടികൂടി സൂക്ഷിച്ചു. കേസിന്റെ നിയമ നടപടി കഴിഞ്ഞു. മദ്യം നശിപ്പിക്കാന്‍ കോടതിയുടെ അനുമതി കിട്ടി. അങ്ങനെ ആറായിരം ലിറ്റര്‍ മദ്യം നശിപ്പിക്കാന്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ തീരുമാനിച്ചു. അങ്ങനെ അവര്‍ ബാറുകാരുടെ ഭൂമിയില്‍ തന്നെ അങ്ങ് കുഴിച്ചിട്ടു. വലിയ കുഴി കുഴിച്ച് ആറായിരം ലിറ്റര്‍ മദ്യം കളഞ്ഞു. ഉച്ചയ്ക്കു രണ്ടു മണിക്കു തുടങ്ങിയ മദ്യം ഒഴിച്ചു കളയല്‍ തീര്‍ന്നതാകട്ടെ രാത്രി ഏഴുമണിക്കും.
ബാര്‍ വളപ്പിനോട് ചേര്‍ന്നാണ് പതിനെട്ടു കുടുംബങ്ങള്‍ താമസിക്കുന്ന ഫ്‌ലാറ്റ്. ഈ കുടുംബങ്ങള്‍ ഉപയോഗിക്കുന്ന കിണറാകട്ടെ ബാര്‍ വളപ്പിനോട് ചേര്‍ന്നാണ്. കുഴിയെടുത്ത് മദ്യം കളഞ്ഞപ്പോള്‍ മണ്ണിലൂടെ ഒലിച്ചിറങ്ങിയത് ഈ കിണറ്റിലും. മദ്യം മണ്ണിലൂടെ ഒഴുകി കിണറ്റില്‍ എത്തിയതാണ് കുടിവെള്ളം മുട്ടാന്‍ കാരണം. സംഭവം കൈ വിട്ടതോടെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ ഫ്‌ലാറ്റിലേക്കു ഓടി എത്തി. അബദ്ധം മനസിലായ ഉദ്ദ്യോഗസ്ഥര്‍ ഫ്്‌ലാറ്റ് നിവാസികളോട് പ്രശ്‌നം ഉണ്ടാക്കരുത് വെള്ളം എത്തിക്കാമെന്ന് പറഞ്ഞു. എന്നാല്‍ ജനവാസ മേഖലയില്‍ മദ്യം കുഴിച്ചു മുടാന്‍ തീരുമാനിച്ച എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി എടുത്തിട്ട് മതി കുടിവെള്ളം എന്ന നിലപാടിലായി അവര്‍. ചാലക്കുടി നഗരസഭ സെക്രട്ടറിയ്ക്കും ആരോഗ്യ വിഭാഗത്തിനും ഫ്‌ലാറ്റിലെ താമസക്കാര്‍ പരാതി നല്‍കിയിട്ടുണ്ട്. എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടിയെടുക്കണമെന്നാണു പരാതി. മദ്യം ഒഴിച്ചു കളഞ്ഞതിന്റെ തലവേദന തീര്‍ക്കാന്‍ ഓട്ടത്തിലാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ ഇപ്പോള്‍.
Post Your Comments