മുംബൈ : നാല് വയസ്സുകാരിക്ക് പീഡനം, അയല്‍വാസിയായ 14കാരൻ അറസ്റ്റിൽ. മുംബൈയിൽ പൂനൈയ്ക്ക് സമീപമാണ് അതിദാരുണമായ സംഭവം നടന്നത്. രക്തസ്രാവത്തെ തുടർന്ന് കുട്ടി എപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.
വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടിയെ മൊബൈല്‍ ഫോണ്‍ കാണിച്ച് 14കാരന്‍ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. ഈ സമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. തുടർന്ന് പെൺകുട്ടിയെ പീഡിപ്പിക്കുകയും വീട്ടില്‍ നിന്ന് ഓടി രക്ഷപ്പെടുകയുമായിരുന്നു.
Also read :സ്കൂളിലെ ഉച്ചഭക്ഷണ പാത്രത്തിൽ വീണ് മൂന്നു വയസ്സുകാരി പൊള്ളലേറ്റു മരിച്ചു
കരഞ്ഞുകൊണ്ട് വീട്ടിൽ തിരിച്ചെത്തിയ കുഞ്ഞില്‍ നിന്ന് രക്തം പൊടിയുന്നത് മാതാപിതാക്കളുടെ ശ്രദ്ധയില്‍പ്പെട്ടു. ആശുപത്രിയില്‍ കൊണ്ടു പോകവെ ആണ് കുഞ്ഞ് പീഡന വിവരം മാതാപിതാക്കളോട് വിവരം പറഞ്ഞത്. വീട്ടില്‍ നിന്ന് രക്ഷപ്പെട്ടു ഓടിയ 14കാരന്‍ തൊട്ടടുത്ത കൃഷിയിടത്തിലാണ് ഒളിച്ചത്.വിശന്നപ്പോള്‍ ഭക്ഷണം തേടി പുറത്തിറങ്ങിയപ്പോഴാണ് 14കാരന്‍ പിടിയിലായതെന്ന് പോലീസ് അറിയിച്ചു
Post Your Comments