ഇടുക്കി : ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നായ മൂന്നാറിലും ഇനിമുതല്‍ 108 ആബുലന്‍സിന്റെ സേവനം ലഭിക്കും. ദേവികുളം പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ ഭാഗമായാണ് ആംബുലന്‍സ് സര്‍വ്വീസ് നടത്തുക. മൂന്നാറിലെത്തിയ ആംബുലന്‍സിന്റെ ഫ്‌ളാഗ്ഓഫ് വൈദ്യുതി മന്ത്രി എം.എം. മണി നിര്‍വ്വഹിച്ചു.
Also read : മുഖ്യമന്ത്രി നടത്തിയ ഏറ്റുപറച്ചില്‍ ഒരു കുറ്റസമ്മതമായി കരുതാനേ തരമുള്ളൂ : വി മുരളീധരന്‍
തോട്ടം മേഖലകളുള്‍പ്പെടുന്ന മൂന്നാറില്‍ ആംബുലന്‍സ് സര്‍വ്വീസ് നടത്തുന്നതോടെ തൊഴിലാളികള്‍ക്ക് കൂടുതല്‍ പ്രയോജനകരമാകും. എസ്. രാജേന്ദ്രന്‍ എം.എല്‍.എ, ദേവികുളം പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുമാര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ കെ.കെ വിജയന്‍, വി. സിജിമോന്‍, ലക്ഷ്മണന്‍,ആര്‍. ഈശ്വരന്‍, മാരിയപ്പന്‍, ജീവനക്കാരായ ശിവാനന്ദന്‍, തുടങ്ങിയവര്‍ പങ്കെടുത്തു. മൂന്നാര്‍ പഞ്ചായത്ത് ഓഫീസിന് സമീപത്താണ് ആംബുലന്‍സ് നിര്‍ത്തുക.
Post Your Comments