ശ്രീനഗർ: വീണ്ടും പാക് പ്രകോപനം. ജമ്മുകാഷ്മീരിലെ തങ്ധർ സെക്ടറിലാണ് പാക്കിസ്ഥാന്റെ ഭാഗത്തു നിന്ന് വെടിനിർത്തൽ കരാർ ലംഘനമുണ്ടായത്. ആക്രമണത്തിൽ ഒരു സാധാരണക്കാരൻ കൊല്ലപ്പെട്ടു. രണ്ടു പേർക്ക് പരിക്കേറ്റു. സൈന്യം ശക്തമായി തിരിച്ചടി നൽകി.
Jammu and Kashmir: One civilian killed and another injured in ceasefire violation by Pakistan in Kupwara district, today. The deceased has been identified as Mohammad Saleem.
— ANI (@ANI) February 3, 2020
കഴിഞ്ഞ ദിവസം സൈനികർക്ക് നേരെ ഗ്രനേഡ് ആക്രമണമുണ്ടായി. ശ്രീനഗറിൽ ലാല്‍ ചൗക്കിലെ തിരക്കേറിയ ചന്തയിൽ സിആർപിഎഫ് സി/171 ബറ്റാലിയനിലുള്ള ജവാന്മാർക്ക് നേരെയായിരുന്നു ആക്രമണം. രണ്ട് ഗ്രാമീണർക്കും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്കും പരിക്കേറ്റതായി കശ്മീർ സോൺ പോലീസ് ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. ജനങ്ങളുടെ മനസ്സില്‍ ഭീതി നിറക്കുകയാണ് അക്രമികളുടെ ലക്ഷ്യമെന്ന് സിആർപിഎഫ് ഐജി ആർ എസ് ഷാ പ്രതികരിച്ചത്.
Also read : യുഎഇയിൽ കപ്പലിൽ തീപിടുത്തം : മരണപ്പെട്ടവരുടെ എണ്ണം നാലായി
നഗരകേന്ദ്രത്തിലെ പ്രതാപ് പാർക്കിന് സമീപത്തുള്ള സെൻട്രൽ റിസർവ് പൊലീസ് സേനയിലെ (സിആർപിഎഫ്) ചില ഉദ്യോഗസ്ഥരെ തീവ്രവാദികൾ ലക്ഷ്യമിട്ടിരുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്രം റദ്ദാക്കിയതുമുതൽ കടുത്ത നിയന്ത്രണത്തിലാണ് ഈ പ്രദേശം. കഴിഞ്ഞ മാസം ഉണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ 16 വയസുകാരന് പരിക്കേറ്റിരുന്നു.
Post Your Comments