ന്യൂഡല്‍ഹി : ഡല്‍ഹി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി നേതാക്കള്‍ നടത്തിയ വിദ്വേഷ പ്രസംഗങ്ങളില്‍ പ്രതിഷേധിച്ച് ലോക്‌സഭയില്‍ പ്രതിപക്ഷ വോക്കൗട്ട്. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി പ്രമേയത്തെക്കുറിച്ച് ചര്‍ച്ച നടത്താന്‍ പര്‍വേഷ് വര്‍മ എഴുന്നേറ്റപ്പോഴാണ് കോണ്‍ഗ്രസ്, ഡിഎംകെ എംപിമാര്‍ ഉള്‍പ്പെടെ സഭയില്‍ നിന്ന് ഇറങ്ങിപ്പോയത്. കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂര്‍, ബിജെപി എംപി പര്‍വേഷ് വര്‍മ എന്നിവരുടെ വാക്കുകളില്‍ പ്രതിഷേധിച്ചാണ് നടപടി.
ചോദ്യോത്തരവേളയില്‍ എംപിമാരുടെ ചോദ്യങ്ങള്‍ക്ക് അനുരാഗ് മറുപടി പറയുന്നതിനിടെ ‘ഗോലി മാരനാ ബന്ദ് കരോ’ (വെടിവയ്പ് അവസാനിപ്പിക്കുക), ‘ഷെയിം ഷെയിം’ മുദ്രാവാക്യങ്ങളുമായി മുപ്പതോളം പ്രതിപക്ഷ എംപിമാര്‍ അനുരാഗിന്റെ സീറ്റിനു സമീപം എത്തുകയായിരുന്നു. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ‘ഒറ്റുകാരെ വെടിവച്ചുകൊല്ലണം’ എന്ന് അനുരാഗ് ഠാക്കൂര്‍ മുദ്രവാക്യം മുഴക്കിയിരുന്നു. ഇതിനെതിരെയായിരുന്നു പ്രതിഷേധം.
രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി പ്രമേയത്തെക്കുറിച്ച് ചര്‍ച്ച നടത്താന്‍ പര്‍വേഷ് വര്‍മ എഴുന്നേറ്റപ്പോള്‍ മുതല്‍ പ്രതിപക്ഷം മുദ്രാവാക്യവിളികളുമായി എഴുന്നേക്കുകയായിരുന്നു. ഷഹീന്‍ ബാഗില്‍ സമരം ചെയ്യുന്നവര്‍ വീടുകളില്‍ കയറി സ്ത്രീകളെ മാനഭംഗപ്പെടുത്തുകയും കൊല്ലുകയും ചെയ്യുമെന്നായിരുന്നു പര്‍വേഷ് വര്‍മ പറഞ്ഞിരുന്നത്. ഇതായിരുന്നു പര്‍വേഷ് വര്‍മക്കെതിരെയുണ്ടായ പ്രതിഷേധത്തിന് കാരണം.
Post Your Comments