നാഗ്പൂര്‍ : ലിവിംഗ് ടുഗെതര്‍… യുവതിയുടെ ദേഹത്തേയ്ക്ക് തിളച്ചവെള്ളമൊഴിച്ച് പങ്കാളി . മഹാരാഷ്ട്ര നാഗ്പൂരിലാണ് സംഭവം. ലിവിങ് ടുഗെതറില്‍ താമസിക്കുന്ന യുവതി വഞ്ചിക്കുന്നു എന്ന സംശയത്തെ തുടര്‍ന്നാണ് യുവതിയുടെ ദേഹത്തേയ്ക്ക് തിളച്ച വെള്ളം ഒഴിച്ചത്. സൂരജ് പ്രഭുദയാല്‍ യാദവ് എന്ന അന്‍പതുകാരനും മധ്യപ്രദേശിലെ നരസിങ്പൂര്‍ സ്വദേശി മുപ്പതുക്കാരിയായ യുവതിയും നിര്‍മാണ കമ്പനിയിലേ തൊഴിലാളികാളാണ്.
മഹാരാഷ്ട്രയിലെ മങ്കപൂരില്‍ കമ്പനി നിര്‍മാണം ആരംഭിച്ചതോടെ ഇവര്‍ രണ്ട് പേരും ഒരുമിച്ചായിരുന്നു താമസം. എന്നാല്‍ അടുത്തിടെ യുവതിക്ക് മറ്റ് പലരുമായി ബന്ധമുണ്ടെന്ന് ഇയാള്‍ ആരോപിച്ചിരുന്നു. കഴിഞ്ഞ വ്യാഴാഴിച്ച ഇതിനെ ചൊല്ലി രൂക്ഷമായ തര്‍ക്കമുണ്ടായിരുന്നു.
തര്‍ക്കത്തിന് ശേഷം ഇയാള്‍ താമസിക്കുന്ന സ്ഥലത്ത് നിന്ന് ഇറങ്ങിപോകുകയും ചെയ്തു. വൈകുന്നേരം തിരികെ എത്തിയപ്പോള്‍ ഇയാള്‍ യുവതിയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിക്കുകയായിരുന്നു. യുവതിയുടെ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇയാള്‍ക്ക് വേണ്ടി പോലീസ് തിരച്ചില്‍ നടത്തുകയാണ്.
Post Your Comments