![](/wp-content/uploads/2020/02/CORONA-ARREST.jpg)
തിരുവനന്തപുരം: കൊറോണ രോഗബാധയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. 2239 പേർ നിരീക്ഷണത്തിലുള്ളതായി ആരോഗ്യ മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. 84 പേര്‍ ആശുപത്രികളിലും 2155 പേര്‍ വീടുകളിലും നിരീക്ഷണത്തിലാണ്. എല്ലാ ജില്ലകളിലും ചൈനയില്‍ നിന്നുള്ളവര്‍ തിരികെവരാന്‍ ഇടയുണ്ട്. ചൈനയില്‍ തിരിച്ചുവന്നവര്‍ അത് അധികൃതരെ അറിയിക്കണമെന്നും നിർദേശമുണ്ട്. നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആരുടേയും ആരോഗ്യനിലയില്‍ ആശങ്കയ്ക്ക് വകയില്ലെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി. ഇതുവരെ സംസ്ഥാനത്ത് മൂന്ന് പേര്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചതെന്നും മന്ത്രി അറിയിച്ചു.
Post Your Comments