Latest NewsNewsIndia

എ.ഐ.എ.ഡി.എം.കെയിൽ നിന്ന് പുറത്താക്കപ്പെട്ട എം.പി ശശികല ബി.ജെ.പിയില്‍

ന്യൂഡൽഹി: എ.ഐ.എ.ഡി.എം.കെയിൽ നിന്ന് പുറത്താക്കപ്പെട്ട തമിഴ്‌നാട്ടിൽ നിന്നുള്ള രാജ്യസഭാ എംപി ശശികല പുഷ്പ ഞായറാഴ്ച ബിജെപിയിൽ ചേർന്നു. പാർട്ടിയുടെ ദേശീയ സെക്രട്ടറി പി മുരളീധർ റാവു, മുൻ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ശശികലയുടെ ബി.ജെ.പി പ്രവേശനം .

തെക്കന്‍ തമിഴ്നാട്ടില്‍ നിന്നുള നേതാവായ ശശികല തുറമുഖ പട്ടണമായ തൂത്തുക്കുടിയിലെ പ്രധാനിയും, എ.ഐ.എ.ഡി.എം.കെയുടെ വനിതാ വിഭാഗത്തിന്റെ അധ്യക്ഷയായും പ്രവർത്തിച്ചിട്ടുണ്ട്.

രാജ്യസഭാ എം.പിയായുള്ള ശശികലയുടെ കാലാവധി ഏതാനും മാസങ്ങള്‍ക്കുള്ളില്‍ അവസാനിക്കും. 2016 ൽ ഡിഎംകെ എംപിയുമായി വാക്കേറ്റത്തിനിടെ അയാളെ ശശികല മര്‍ദ്ദിച്ചതായി ആരോപണമുയര്‍ന്നിരുന്നു. തുടർന്ന് അന്നത്തെ എ.ഐ.എ.ഡി.എം.കെ പരമോന്നതനും മുൻ തമിഴ്‌നാട് മുഖ്യമന്ത്രിയുമായ ജെ.ജയലളിത ശശികലയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button