Latest NewsIndiaNews

ക്ഷേത്രത്തില്‍ ഉച്ചത്തില്‍ പാട്ട് വെയ്ക്കുന്നതിനെതിര പരാതി: പ്രവാസി യുവാവിനെതിരെ സമീപവാസികള്‍

തൃശ്ശൂര്‍: ക്ഷേത്രത്തില്‍ ഉച്ചത്തില്‍ പാട്ട് വെയ്ക്കുന്നതിനെതിര പരാതിപ്പെട്ട പ്രവാസി യുവാവിനെതിരെ നാട്ടുകാര്‍ ഒന്നടങ്കം രംഗത്ത് . തൃശൂരിലാണ് സംഭവം. തൃശൂര്‍ കോരച്ചാല്‍ സ്വദേശി വിനോദാണ് സമീപവാസികള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്. ഉച്ചത്തില്‍ പാട്ട് വയ്ക്കുന്നത് വൃദ്ധരായ അച്ഛനും അമ്മയ്ക്കും വലിയ ബുദ്ധമുട്ടുണ്ടാക്കുന്നുവെന്നാണ് പരാതി.

വീടിന് സമീപത്തെ കിരാത പാര്‍വതി ക്ഷേത്രത്തില്‍ പുലര്‍ച്ചെയും വൈകീട്ടും ഉച്ചത്തില്‍ പാട്ട് വയ്ക്കുന്നതിനെതിരെ പ്രവാസിയായ വിനോദ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ക്ഷേത്ര കമ്മിറ്റി ഒന്നാകെ തനിക്കെതിരെ തിരിഞ്ഞെന്നാണ് വിനോദ് പറയുന്നത്.

തുടക്കത്തില്‍ അസഭ്യം പറഞ്ഞു. പിന്നീട് വധഭീഷണി വരെയുണ്ടായെന്നും വിനോദിന്റെ പരാതിയില്‍ പറയുന്നു. പ്രദേശത്തെ യുവാക്കള്‍ സമൂഹ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുന്നതായും വിനോദ് പറയുന്നു.

എന്നാല്‍ അനുവദനീയമായ ശബ്ദത്തില്‍ മാത്രമാണ് ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിക്കുന്നത് എന്നാണ് ക്ഷേത്രം അധികൃതരുടെ വിശദീകരണം. പ്രദേശവാസികളെ ബുദ്ധിമുട്ടിക്കുന്ന തരത്തില്‍ ഉച്ചഭാഷിണി ഉപയോഗിക്കരുതെന്ന് നിര്‍ദേശിച്ചിട്ടുള്ളതായി പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ വെള്ളിക്കുളങ്ങര പൊലീസ് അന്വേഷണം തുടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button