Latest NewsIndiaNews

പള്ളികളില്‍ ഉച്ചഭാഷിണി ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തള്ളി അലഹാബാദ് ഹൈക്കോടതി

പള്ളികളിലെ ഉച്ചഭാഷിണി മൗലികാവകാശങ്ങളില്‍ ഉള്‍പ്പെടില്ല : ഹര്‍ജി തള്ളി കോടതി

ലക്‌നൗ: മുസ്ലിം പള്ളികളില്‍ ഉച്ചഭാഷിണി ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി അലഹാബാദ് ഹൈക്കോടതി തള്ളി. ഇത് മൗലികാവകാശങ്ങളില്‍ ഉള്‍പ്പെടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹര്‍ജി തള്ളിയത്. ജസ്റ്റിസ് വിവേക് കുമാര്‍ ബിര്‍ള, ജസ്റ്റിസ് വികാസ് എന്നിവര്‍ ഉള്‍പ്പെടുന്ന ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. മുസ്‌ലിം പള്ളികളില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് ഭരണഘടനാപരമായ അവകാശമില്ലെന്നാണ് നിയമം വ്യക്തമാക്കുന്നതെന്ന് ഹൈക്കോടതി വിശദീകരിച്ചു.

Read Also:ഹോട്ടലുകളും, ഫാസ്റ്റ്ഫുഡ് വില്‍പ്പന കേന്ദ്രങ്ങളും കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തില്‍

ഇതുമായി ബന്ധപ്പെട്ട് ഇര്‍ഫാന്‍ എന്നയാളാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ധോരന്‍പുരിലെ നൂറി മസ്ജിദില്‍ ഉച്ചഭാഷിണി സ്ഥാപിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി 2021 ഡിസംബര്‍ മൂന്നിന് ബിസൗലി സബ്-ഡിവിഷനല്‍ മജിസ്‌ട്രേറ്റ് തള്ളിയിരുന്നു. ഇതിനെതിരെയാണ് ഇര്‍ഫാന്‍ ഹൈക്കോടതിയെ സമീപിച്ചത്.

ആരാധനാലയങ്ങളിലും മത സ്ഥാപനങ്ങളിലും ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിവാദം പൊട്ടിപ്പുറപ്പെട്ടിരുന്നു. മഹാരാഷ്ട്രയും ഉത്തര്‍ പ്രദേശും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് പ്രതിസന്ധി ഉടലെടുത്തു.

ഇതിനിടെ, പ്രശ്‌നത്തില്‍ ഇടപെട്ട ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആരാധനാലയങ്ങളിലെ ഉച്ചഭാഷിണികളുടെ ശബ്ദം നിയന്ത്രിക്കാന്‍ ഉത്തരവിട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button