Latest NewsNewsIndia

യോഗി ഉത്തരവിട്ടു: ഉച്ചഭാഷിണികളുടെ ശബ്ദം കുറച്ച് 17,000 ആരാധനാലയങ്ങൾ

ലക്നൗ: മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഉത്തരവിനെ തുടർന്ന് ഉത്തർപ്രദേശിൽ ആരാധാനാലയങ്ങൾ ഉച്ചഭാഷിണിയുടെ ശബ്ദം താഴ്ത്തി. ചില ആരാധനാലയങ്ങൾ ഉച്ചഭാഷിണി ഒഴിവാക്കുകയും ചെയ്തു. സംസ്ഥാനത്തെ 17,000 ആരാധനാലയങ്ങളാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് ഉച്ചഭാഷിണികളുടെ ശബ്ദം കുറച്ചത്.

ഉച്ചഭാഷിണികളിലെ ശബ്ദം ആരാധനാലയങ്ങളുടെ ചുറ്റുപാടിനു പുറത്തേക്ക് കേൾക്കരുതെന്ന് യോഗി ആദിത്യനാഥ് നേരത്തെ നിർദ്ദേശം നൽകിയിരുന്നു. സംസ്ഥാനത്ത് പരമ്പരാഗത മതഘോഷയാത്രകൾക്ക് മാത്രമേ അനുമതി നൽകൂവെന്നും അനുമതിയില്ലാതെ, മതഘോഷ യാത്രകൾ സംഘടിപ്പിക്കരുതെന്നും യോ​ഗത്തിൽ മുഖ്യമന്ത്രി ഉത്തരവിട്ടിരുന്നു.

316 തടവുകാരുടെ കുടുംബങ്ങൾക്ക് ഭക്ഷണ സാധനങ്ങൾ വിതരണം ചെയ്ത് അജ്മാൻ പോലീസ്

മുഖ്യമന്ത്രിയുടെ ഉത്തരവിനെ തുടർന്ന്, സംസ്ഥാനത്തെ 125 കേന്ദ്രങ്ങളിലെ ഉച്ചഭാഷിണികൾ പൂർണ്ണമായി നീക്കാം ചെയ്തതായി യുപിയിലെ ക്രമസമാധാന ചുമതലയുള്ള എഡിജിപി പ്രശാന്ത് കുമാർ വ്യക്തമാക്കി. സംസ്ഥാനത്തു സമാധാനപൂർണമായി നിസ്കാരം നടത്താനുള്ള ഒരുക്കങ്ങൾ ചെയ്തതായും 37,344 മതനേതാക്കളുമായി സംസാരിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button