ന്യൂഡല്‍ഹി : ബജറ്റില്‍ അവതരിപ്പിച്ച നികുതി സംബന്ധിച്ച് പ്രവാസികള്‍ക്ക് ആശങ്കയുണ്ടായിരുന്നു. എന്നാല്‍ നികുതി സംബന്ധിച്ച് പ്രവാസികള്‍ക്ക് ആശങ്ക വേണ്ടെന്ന് കേന്ദ്രധന മന്ത്രി അറിയിച്ചു. പ്രവാസികള്‍ വിദേശത്ത് നിന്നും നേടുന്ന വരുമാനത്തിന് നികുതിയില്ലെന്നു ധനകാര്യ മന്ത്രി നിര്‍മലാ സീതാരാമന്‍ വ്യക്തമാക്കി.എന്നാല്‍ പ്രവാസികള്‍ ഇന്ത്യയില്‍ നേടുന്ന വരുമാനത്തിന് നികുതി നല്‍കണം.വിദേശത്തുള്ള ആസ്തികള്‍ക്ക് ഇന്ത്യയില്‍ വരുമാനം ലഭിച്ചാല്‍ അതിന് നികുതി നല്‍കണം മന്ത്രി വിശദീകരിച്ചു.
വിദേശത്ത് നികുതിയില്ല എന്നത് കൊണ്ട് ഇന്ത്യയില്‍ നികുതി ഈടാക്കില്ലെന്നും നിര്‍മ്മല സീതാരാമന്‍ കൂട്ടിച്ചേര്‍ത്തു.കഴിഞ്ഞ ദിവസത്തെ ബജറ്റ് അവതരണത്തിന് ശേഷം വിദേശത്തുള്ള ഇന്ത്യക്കാര്‍ നല്‍കേണ്ട നികുതി സംബന്ധിച്ച് ആശയക്കുഴപ്പം ഉടലെടുത്തിരുന്നു.കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രവാസികളുടെ ആശങ്ക പരിഹരിക്കണമെന്ന് കേന്ദ്രസര്‍ക്കാരിന് കത്തയച്ചിരുന്നു. വിദേശത്ത് നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ നികുതി ബാധ്യതയെചൊല്ലിയായിരുന്നു സംശയം ഉടലെടുത്തത്. ഇതേതുടര്‍ന്നാണ് ധനകാര്യമന്ത്രി വിശദീകരണവുമായി രംഗത്ത് വന്നത്.വിദേശത്തുള്ള ഇന്ത്യക്കാരന്‍ ഇന്ത്യയില്‍ നിന്നുണ്ടാക്കിയ വരുമാനത്തിന് നികുതി ചുമത്തുകയാണ് ഞങ്ങള്‍ ചെയ്യാന്‍ പോകുന്നതെന്ന് മന്ത്രി പറഞ്ഞു.
നികുതി ഇല്ലാത്ത സ്ഥലങ്ങളില്‍ നിന്നും ഉണ്ടാക്കുന്ന വരുമാനത്തിന് എന്തിനാണ് നികുതി അടയ്ക്കുന്നത്.നിങ്ങള്‍ക്ക് ഇവിടെ ഒരു വസ്തുവുണ്ട് അതില്‍ നിന്ന് വരുമാനവും ഉണ്ട്,എന്നാല്‍ നിങ്ങള്‍ ജീവിക്കുന്നത് മറ്റൊരിടത്താണ്.ഇന്ത്യയില്‍ ലഭിക്കുന്ന വരുമാനത്തിന് ഇവിടെ നികുതി അടയ്ക്കുന്നില്ല, അവിടെയും നികുതിയില്ല ഇന്ത്യയില്‍ വസ്തുവുള്ളതിനാല്‍ നികുതി ചുമത്താനുള്ള അവകാശം തനിക്കുണ്ടെന്നും ധനകാര്യമന്ത്രി നിര്‍മ്മലാ സീതാരാമന്‍ വ്യക്തമാക്കി.
Post Your Comments