ന്യൂഡൽഹി: ലഖ്‌നൗവിൽ ഇന്നലെ കൊല്ലപ്പെട്ട വിശ്വഹിന്ദു മഹാസഭാ നേതാവ് രഞ്ജിത്ത് ബച്ഛന്റെ കൊലപാതകികൾ എന്ന് സംശയിക്കുന്നവരുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കൊലപാതകികളെ കുറിച്ച് എന്തെങ്കിലും വിവരങ്ങൾ നൽകുന്നവർക്ക് 50,000 രൂപയാണ് പൊലീസ് പാരിതോഷികമായി പ്രഖ്യാപിച്ചിരിക്കുന്നത്.
സിഡിആർഐ കെട്ടിടത്തിന് സമീപമാണ് രഞ്ജിത്ത് ബച്ഛനെ വെടിവച്ചത്. ലഖ്‌നൗവിലെ ഹസ്രത് ഗഞ്ചിൽ പ്രഭാത സവാരിക്കിടെയാണ് രഞ്ജിത്ത് ബച്ഛന് വെടിയേൽക്കുന്നത്. ബൈക്കിലെത്തിയ അക്രമകാരികൾ രഞ്ജിത്തിന്റെ തലയ്ക്കുനേരെ തുടരെ തുടരെ വെടിയുതിർക്കുകയായിരുന്നു.
വെടിവയ്പിൽ രഞ്ജിത് ബച്ചന്റെ സഹോദരനും വെടിയേറ്റിരുന്നു. ഇയാളെ ട്രോമാ സെന്ററിലേക്ക് മാറ്റി. ഗോരഖ്പൂരിലെ താമസക്കാരനായിരുന്നു രഞ്ജിത് ബച്ചൻ. ഉത്തർപ്രദേശിന്റെ തലസ്ഥാനത്തെ പ്രധാനപ്പെട്ട സ്ഥലത്താണ് വെടിവെപ്പ് ഉണ്ടായിരിക്കുന്നത്. ഇത് പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
ALSO READ: പൗരത്വ നിയമ ഭേദഗതി: ബിജെപി ഡൽഹി പിടിച്ചാൽ ഷഹീൻ ബാഗ് സമരപ്പന്തൽ പൊളിക്കും; പ്രതികരണവുമായി വി മുരളീധരൻ
കേസ് അന്വേഷണത്തിനായി ആറംഗ പൊലീസ് സംഘത്തിന് രൂപം നൽകിയിട്ടുണ്ട്. സംഭവ സ്ഥലത്ത് നിന്ന് 32ബോർ പിസ്റ്റൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞ നാല് മാസത്തിനിടെ സംസ്ഥാന തലസ്ഥാനത്ത് കൊല്ലപ്പെട്ടുന്ന രണ്ടാമത്തെ ഹിന്ദുത്വ നേതാവാണ് രഞ്ജിത്. ഒക്ടോബർ 18 ന് ഹിന്ദു സമാജ് പാർട്ടി പ്രസിഡന്റ് കമലേഷ് തിവാരി ഓഫീസിൽവെച്ച് വെടിയേറ്റ് മരിച്ചിരുന്നു.
https://youtu.be/21QyYBcP2cs
Post Your Comments