ബിഗ് ബോസ് വീട്ടിലേക്ക് പുതിയ താരങ്ങള്‍ വന്നിട്ട് ഒരാഴ്ച പിന്നിട്ടിരിക്കുകയാണ്. പരീക്കുട്ടിയും സുരേഷും പോയ ഒഴിവിലേക്കാണ് ജസ്ല മാടശ്ശേരിയും ദയ അശ്വതിയും കടന്നു വന്നത്. പുതിയ അംഗങ്ങളുടെ വരവോടെ വീട്ടിലെ കാലാവസ്ഥ ഏറെ മാറുകയും ചെയ്തു. സമൂഹമാധ്യമത്തിലൂടെ സ്വന്തം അഭിപ്രായങ്ങള്‍ പറയുന്നതില്‍ മടകാണിക്കാത്തയാള് എന്ന വിശേഷണത്തോടെയായിരുന്നു ദയയെ ബിഗ് ബോസ് വീട്ടിലേക്ക് കടത്തി വിട്ടത്. എന്നാല്‍ ഇരുവരുടെയും വരവ് ബിഗ് ബോസ് വീട്ടിലെ മറ്റ് അംഗങ്ങളെ ഏറെ അസ്വസ്ഥരാക്കി. എന്നാല്‍ ഇപ്പോള്‍ ബിഗ്ബോസില്‍ വമ്പന്‍ ട്വിസ്റ്റാണ് നടന്നിരിക്കുന്നത്. മോഹന്‍ലാലിന്റെ ചോദ്യത്തില്‍ ദയ അശ്വതിയുടെ മറുപടിയാണ് ബിഗ് ബോസ് കുടുംബാഗങ്ങളെ ഉള്‍പ്പെടെ ഞെട്ടിപ്പിച്ചത്. കുറേ കാര്യങ്ങള്‍ തനിക്ക് ബിഗ് ബോസ് വീട്ടിലൂടെ പറയാനുണ്ടെന്നും ദയ പറയുന്നു.
ഒരാഴ്ച കൊണ്ട് വീട്ടിലെ മറ്റുള്ളവരോട് ഇവര്‍ക്കുള്ള താത്പര്യമെങ്ങനെയെന്ന് വീക്കെന്‍ഡ് എപ്പിസോഡില്‍ മോഹന്‍ലാല്‍ ചോദിച്ചറിഞ്ഞു.വീട്ടിലെ ഏറ്റവും അടുപ്പം തോന്നുന്ന വ്യക്തിയും ഒട്ടും ഇഷ്ടപ്പെടാത്ത വ്യക്തിയും ആരൊക്കെയാണെന്ന് മോഹന്‍ലാല്‍ ദയ അശ്വതിയോട് ചോദിച്ചു. പ്രതീക്ഷിച്ചതു പോലെ തനിക്ക് ഏറ്റവുമധികം അടുപ്പം തോന്നിയത് രജിത് കുമാറിനോടാണെന്നായിരുന്നു ദയ അശ്വതിയുടെ മറുപടി. വീട്ടില്‍ ആരുമായും ആത്മബന്ധം സ്ഥാപിച്ചിട്ടില്ലാത്ത ദയ ഏറ്റവുമധികം സംസാരിച്ചിട്ടുള്ളത് രജിത് കുമാറിനോട് ആയിരുന്നു.
എന്നാല്‍ ഈ മറുപടി എല്ലാവരും പ്രതീക്ഷിച്ചിരുന്നതാണ്. പക്ഷേ വീട്ടില്‍ ഏറ്റവും താല്പര്യമില്ലാത്തത് ആരാണെന്ന ചോദ്യത്തിന് ദയ അശ്വതി പറഞ്ഞ ആളിന്റെ പേര് കേട്ടിട്ടാണ് എല്ലാവരും ഞെട്ടിയിരിക്കുന്നത്. പ്രദീപിന്റെ പേരാണെന്നത് എല്ലാവരെയും ഞെട്ടിച്ചു. ദയ ഒരു മടിയും കൂടാതെ പറഞ്ഞത് പ്രദീപിന്റെ പേരാണ്.
എന്താണ് കാര്യം എന്ന് ചോദിച്ചപ്പോള്‍, തനിക്ക് പ്രദീപിനെ നേരത്തെ അറിയാമെന്നും എന്നാല്‍ അയാള്‍ ഇതുവരെയായും തന്നെ അറിയാമെന്ന് ഭാവിക്കുകയോ, തന്നോട് സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന് ദയ വെളിപ്പെടുത്തി. ഇതൊടെ വെട്ടിലായത് പ്രദീപാണ്. അതുവരെ കാണിച്ച അപരിചിതത്വം ഇനി എന്ത് ചെയ്യണമെന്നറിയാതെ ഇളിഭ്യമായി നില്ക്കുന്ന പ്രദീപിനെയാണ് പിന്നെ കാണുന്നത്. അവസാനം ഇത് പ്രദീപ് ജാള്യത്തോടെ അംഗീകരിക്കുകയും ചെയ്തു.
ദയയുടെ ബിഗ് ബോസിലെ വരവ് രണ്ട് മത്സരാര്‍ത്ഥികള്‍ക്ക് ഇഷ്ടപ്പെട്ടിട്ടെന്ന് അവരുടെ മുഖത്ത് എഴുതി വച്ചിരുന്നു. സാജു നവോദയയും പ്രദീപ് ചന്ദ്രനുംമായിരുന്നു അത്.
ദയ വന്ന സമയത്ത് എലീനയോട് പ്രദീപ് ആരിത് എന്ന് ചോദിച്ചിരുന്നു. എന്നാല്‍ ദയയ്ക്ക് കൈകൊടുക്കാനോ പരിചയപ്പെടാനോ പ്രദീപ് ശ്രമിച്ചിരുന്നില്ല. എന്നാല്‍ വിണ അവരെ അറിയുമോ എന്ന് ചോദിച്ചപ്പോള്‍ അറിയാമെന്നും ഫേസ്ബുക്കില്‍ ഒരുപാട് കണ്ടിട്ടുണ്ടെന്നും അവര്‍ മറുപടി പറഞ്ഞിരുന്നു. ഫേസ്ബുക്കില്‍ പലരെയും തെറിവിളിക്കുന്നത് ഇവരുടെ സ്ഥിരം പരിപാടിയാണെന്നും മറ്റൊന്നും തനിക്കറിയില്ലെന്നും സൂക്ഷിച്ച് ഡീല്‍ ചെയ്യേണ്ട കക്ഷിയാണെന്നും പ്രദീപ് ദയ ബിഗ് ബോസില്‍ എത്തിയ ദിവസം പറഞ്ഞിരുന്നു.
Post Your Comments