സൗദി: വാഹനങ്ങളിലെ കുട്ടികളുടെ സുരക്ഷാ സീറ്റുകൾ ( ചൈൽഡ് സീറ്റ് ) ഒരുക്കാതിരുന്നാൽ കർശന പിഴ ഈടാക്കുമെന്ന് സൗദി. ഇത് സംബന്ധിച്ച അറിയിപ്പ് സൗദി ട്രാഫിക് വിഭാഗം പുറത്തിറക്കി. വിദേശ നമ്പർ പ്ലേറ്റുള്ള വാഹനങ്ങൾക്ക് പദവി ശരിയാക്കാൻ മൂന്നു മാസത്തെ സമയം അനുവദിച്ചു.
കുട്ടികൾക്ക് സുരക്ഷാ സീറ്റുകൾ ഒരുക്കാത്തത് ഗതാഗത നിയമലംഘനമായി കണക്കാക്കും. 300 മുതൽ 500 വരെ റിയാലായിരിക്കും ഇതിനുള്ള പിഴ. കുട്ടികൾക്ക് വാഹനങ്ങളിൽ സേഫ്റ്റി സീറ്റും സീറ്റ് ബെൽറ്റും നിർബന്ധമാണെന്ന് സൗദി ട്രാഫിക് വിഭാഗം അറിയിച്ചു. ട്രാഫിക് വിഭാഗത്തിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴിയാണ് ഇക്കാര്യം അറിയിച്ചത്. വാഹമോടിക്കുന്നവർ സീറ്റ് ബെൽറ്റ് ധരിക്കാതിരുന്നാൽ 150 മുതൽ 300 റിയാൽ വരെയാണ് പിഴ. ഒരു മാസത്തിനുള്ളിൽ കുറ്റം ആവർത്തിച്ചാൽ പരമാവധി പിഴ ചുമത്തും.
അതേസമയം വിദേശ നംബർ പ്ലേറ്റുള്ള വാഹനങ്ങൾക്കു പദവി ശരിയാക്കാൻ മൂന്നു മാസത്തെ സാവകാശം ട്രാഫിക് വിഭാഗം അനുവദിച്ചു. രാജ്യത്ത് എത്തി ആറ് മാസം പിന്നിട്ട വാഹനങ്ങളാണ് മൂന്നു മാസത്തിനുള്ളിൽ പദവി ശരിയാക്കേണ്ടത്. അല്ലാത്ത പക്ഷം ശിക്ഷാ നടപടി സ്വീകരിക്കുമെന്ന് ട്രാഫിക് വിഭാഗം മുന്നറിയിപ്പ് നൽ്കി.
Post Your Comments