Latest NewsNewsInternational

കൊറോണ വൈറസ് ; വുഹാനില്‍ 6 ദിവസത്തിനുള്ളില്‍ രണ്ട് ആശുപത്രികള്‍ നിര്‍മ്മിച്ചു ; വീഡിയോ

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നതിനെ ചെറുക്കാന്‍ ചൈനയിലെ ക്വാറന്റഡ് വുഹാന്‍ മേഖലയിലെ രണ്ട് ആശുപത്രി കെട്ടിടങ്ങളുടെ ഞെട്ടിക്കുന്ന ദ്രുതഗതിയിലുള്ള നിര്‍മാണ പ്രവര്‍ത്തനത്തിന്റെ വീഡിയോകള്‍ വൈറലാകുകയാണ്. ആയിരക്കണക്കിന് കിടക്കകളുള്ള ആശുപത്രികള്‍ എത്ര വേഗത്തില്‍ നിര്‍മ്മിക്കപ്പെടുന്നുവെന്ന് ചെറിയ വീഡിയോകളിലുടെ കാണിക്കുന്നു.

ഓരോ ചെറിയ വീഡിയോയിലും അതിവേഗം പുരോഗമിച്ച ആശുപത്രികളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് കാണിക്കുന്നത്. പീപ്പിള്‍സ് ഡെയ്ലി റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച്, രണ്ട് ആശുപത്രികള്‍ നിര്‍മ്മിക്കുന്നതിനുള്ള മുഴുവന്‍ പ്രക്രിയയുടെയും തത്സമയ സ്ട്രീം 10 ദശലക്ഷം ആളുകളാണ് ഇതിനോടകം കണ്ടിരിക്കുന്നത്.

1,000 കിടക്കകളുള്ള ഹുവോഷെനാന്‍ ആശുപത്രി ഫെബ്രുവരി മൂന്നിന് തുറക്കും. 1,300 കിടക്കകളുടെ ശേഷിയുള്ള ലീഷെന്‍ഷാന്‍ ആശുപത്രി ഫെബ്രുവരി 5 നാണ് തുറക്കുന്നത്. രണ്ട് ആശുപത്രികളും തമ്മില്‍ 40 കിലോമീറ്റര്‍ അകലമാണ് ഉള്ളത്.

ഈ പ്രദേശത്തെ ചില ഡോക്ടര്‍മാര്‍ തിങ്ങിനിറഞ്ഞ ആശുപത്രികളെക്കുറിച്ചും പകര്‍ച്ചവ്യാധി മൂലമുള്ള മെഡിക്കല്‍ ഉപകരണങ്ങളുടെ അഭാവത്തെക്കുറിച്ചും പറഞ്ഞിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button