Latest NewsNewsIndia

ഭര്‍ത്താവിന്റെ മുന്‍ കാമുകിയെ ഭാര്യയും സംഘവും അതിക്രൂരമായി മര്‍ദ്ദിച്ചവശയാക്കി : സ്വകാര്യഭാഗങ്ങളില്‍ മുളകുപൊടി തേച്ചു

ഭര്‍ത്താവിന്റെ മുന്‍ കാമുകിയെ ഭാര്യയും സംഘവും അതിക്രൂരമായി മര്‍ദ്ദിച്ചവശയാക്കി . സ്വകാര്യഭാഗങ്ങളില്‍ മുളകുപൊടി തേച്ചു.
അഹമ്മദാബാദിലെ വഡാജിലാണ് സംഭവം. സെയില്‍ എക്‌സിക്യുട്ടീവായ 22 കാരിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മുന്‍കാമുകനും വസ്ത്രവ്യാപാരിയുമായ ഗിരീഷ് ഗോസ്വാമിയുടെ ഭാര്യ ജാനു ഗോസ്വാമിയും സുഹൃത്തുക്കളുമാണ് തന്നെ ആക്രമിച്ചതെന്ന് യുവതി പരാതിയില്‍ പറയുന്നു. നാല് വര്‍ഷം മുമ്പ് നരണ്‍പുരയിലെ ഗിരീഷിന്റെ കടയില്‍ യുവതി ജോലി ചെയ്തിരുന്നു. ആ സമയത്തായിരുന്നു ഗിരീഷുമായി പ്രണയത്തിലായത്. രണ്ടുവര്‍ഷത്തോളം ബന്ധം തുടര്‍ന്നിരുന്നു. പിന്നീട് ഗിരീഷുമായി പിരിയുകയും വസ്ത്രപൂരിലെ ഒരു വസ്ത്രവ്യാപാര സ്ഥാപനത്തില്‍ ജോലിക്ക് ചേരുകയും ചെയ്തതായി യുവതി പറഞ്ഞു.

എന്നാല്‍ രണ്ടുമാസം മുമ്പ് ഗിരീഷ് വീണ്ടും ഫോണില്‍ വിളിക്കാന്‍ തുടങ്ങി. ഒരുമാസത്തിനുശേഷം ഈ വിവരം ഗിരീഷിന്റെ ഭാര്യയുടെ ശ്രദ്ധയില്‍പ്പെടുകയും ജാനു തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായും യുവതി പറഞ്ഞു. ഇതിന് പിന്നാലെയാണ് ജാനു തന്നെ ആക്രമിച്ചതെന്നും യുവതി വ്യക്തമാക്കി. വ്യാഴാഴ്ച രാവിലെ ഏകദേശം പത്ത് മണിയോടുകൂടി വീട്ടില്‍നിന്ന് വഡാജിലേക്ക് പോകുന്ന വഴി ജാനുവും സുഹൃത്തുക്കളും ചേര്‍ന്ന് യുവതിയെ വഴിയില്‍ തടഞ്ഞുവയ്ക്കുകയായിരുന്നു. തുടര്‍ന്ന് ജാനുവും സുഹൃത്ത് റിങ്ക ഗോസ്വാമിയും ചേര്‍ന്ന് യുവതിയെ നിര്‍ബന്ധിച്ച് സ്‌കൂട്ടറില്‍ പിടിച്ചിരുത്തി മറ്റൊരു സുഹൃത്തിന്റെ വീട്ടിലെത്തിച്ചു. അവിടെവച്ചാണ് മൂന്ന് പേരും ചേര്‍ന്ന് യുവതിയെ മര്‍ദ്ദിക്കുകയും സ്വകാര്യഭാ?ഗങ്ങളില്‍ മുളകുപൊടി തേക്കുകയും ചെയ്തത്.

മൂവരും ചേര്‍ന്ന് മുറിയില്‍ പൂട്ടിയിടുകയും ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു. തന്റെ വസ്ത്രങ്ങള്‍ അഴിച്ചെടുത്താണ് പ്രതികള്‍ സ്വകാര്യഭാഗങ്ങളില്‍ മുളകുപൊടി തേച്ചത്. ഗിരീഷുമായി ഇനി ഫോണില്‍ സംസാരിച്ചാല്‍ ആസിഡ് ഒഴിക്കുമെന്നും പ്രതികള്‍ ഭീഷണിപ്പെടുത്തിയിരുന്നതായും യുവതി പൊലീസിനോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button