
കൊച്ചി: നിങ്ങള്‍ക്കുമാകാം കോടിശ്വരനിലെ മത്സരാര്‍ഥിയായി എത്തിയ അമീര്‍ ജിന്നയെന്ന കാഴ്ച പരിമിതിയുള്ള യുവാവിന് നൽകിയ വാക്ക് പാലിച്ച് സുരേഷ് ഗോപി. അന്ധതയെ അറിവു കൊണ്ടു തോല്പിച്ച അമീർ മത്സരത്തിനിടയിൽ തനിക്കൊരു കീബോർഡ് വേണമെന്നായിരുന്നു സുരേഷ് ഗോപിയോട് പറഞ്ഞത്. ഉടൻ തന്നെ അത് സഫലമാക്കി തരുമെന്ന് സുരേഷ് ഗോപി യുവാവിനെ അറിയിച്ചു. സംഗീതപഠനത്തില്‍ തന്നെ ഏറ്റവുമധികം പ്രേത്സാഹിപ്പിക്കയും സഹായവും നല്കിയ അധ്യാപകന് ഗോപകുമാർ ആണെന്ന് അമീർ പറഞ്ഞിരുന്നു.
Read also: ഇന്‍ഡിഗോ എയര്‍ലൈന്‍സ് ഏര്‍പ്പെടുത്തിയ യാത്ര വിലക്കിനെതിരെ നിയമ നടപടിയുമായി കുനാല്‍ കമ്ര
ഇതോടെ സമ്മാനം നൽകാനായി സുരേഷ് ഗോപി അദ്ദേഹത്തെയാണ് തെരഞ്ഞെടുത്തത്. ആ ദൗത്യം അഭിമാനത്തോടെയും സന്തോഷത്തോടെയും ഏറ്റെടുത്ത അദ്ദേഹം, തൊടുപുഴയിലുള്ള അമീറിന്റെ വീട്ടിലെത്തി സമ്മാനം നല്കി.തന്റെ ആഗ്രഹം സഫലമാക്കിത്തന്ന സുരേഷ് ഗോപി എംപിക്ക് അമീര്‍ നന്ദി അറിയിച്ചു.
Post Your Comments