Latest NewsNewsIndia

ഇന്‍ഡിഗോ എയര്‍ലൈന്‍സ് ഏര്‍പ്പെടുത്തിയ യാത്ര വിലക്കിനെതിരെ നിയമ നടപടിയുമായി കുനാല്‍ കമ്ര

ദില്ലി: മാധ്യമപ്രവര്‍ത്തകന്‍ അര്‍ണാബ് ഗോസ്വാമിക്കെതിരെ മോശം പെരുമാറ്റം നടത്തിയെന്ന പേരില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ് ഏര്‍പ്പെടുത്തിയ യാത്ര വിലക്കിനെതിരെ നിയമ നടപടിയുമായി കുനാല്‍ കമ്ര. 25 ലക്ഷം രൂപ നഷ്ടപരിഹാരവും യാത്ര വിലക്ക് എത്രയും പെട്ടെന്ന് നീക്കണമെന്നും നിരുപാധികം മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് കുനാല്‍ കമ്ര ഇന്‍ഡിഗോ എയര്‍ലൈന്‍സിനു വക്കീല്‍ നോട്ടീസ് അയച്ചു.

ഇന്‍ഡിഗോയ്ക്ക് പിന്നാലെ എയര്‍ ഇന്ത്യ അടക്കം നാല് എയര്‍ലൈന്‍ കമ്പനികളും കുനാലിനെ യാത്ര വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതിനെതിരെ കുനാല്‍ കമ്രയെ പിന്തുണച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. താനുമൊന്നിച്ചാണ് യാത്ര ചെയ്യേണ്ടി വന്നിരുന്നതെങ്കില്‍ ഇതിലും രൂക്ഷമായ ചോദ്യങ്ങള്‍ അര്‍ണബിന് നേരിടേണ്ടി വരുമായിരുന്നു. മാധ്യമപ്രവര്‍ത്തനത്തിന് തന്നെ കളങ്കമായാണ് താന്‍ അയാളെ കാണുന്നത്. തനിക്ക് യാത്രാവിലക്ക് പ്രഖ്യാപിക്കാന്‍ ഏത് വിമാന സര്‍വ്വീസിനാണ് ധൈര്യമുള്ളത്. എന്നായിരുന്നു കട്ജു പ്രതികരിച്ചത്.

അര്‍ണബും റിപ്പബ്ലിക്കിലെ തൊഴിലാളികളും അന്യരുടെ സ്വകാര്യ ജീവിതത്തിലേക്ക് അതിക്രമിച്ചു കയറുന്നത് എങ്ങനെയെന്ന് കാണിച്ച് കൊടുക്കുകയായിരുന്നു കുനാലെന്ന് ശശി തരൂര്‍ എം പി ട്വീറ്റ് ചെയ്തു. കുനാല്‍ കമ്രയെ വിലക്ക് അര്‍ണബ് എത്രത്തോളം ഭീരുവാണ് എന്നതിന്റെ തെളിവാണെന്ന് ജെഎന്‍യു മുന്‍വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദും ട്വീറ്റ് ചെയ്തിരുന്നു.

ദിവസങ്ങള്‍ക്ക് മുന്‍പാണ് അര്‍ണബ് ഗോസ്വാമിക്കൊപ്പം വിമാനത്തില്‍ യാത്ര ചെയ്ത ഹാസ്യകലാകാരന്‍ കുനാല്‍ കമ്ര അദ്ദേഹത്തോട് ചോദ്യങ്ങള്‍ ചോദിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. രോഹിതിന്റെ അമ്മയ്ക്കു വേണ്ടിയാണ് താനിത് ചെയ്യുന്നതെന്ന് വ്യക്തമാക്കിയായിരുന്നു കുനാല്‍ അര്‍ണബിനെ ചോദ്യം ചെയ്തത്. നിങ്ങള്‍ ഒരു ഭീരുവാണോ, മാധ്യമപ്രവര്‍ത്തകനാണോ, ദേശീയവാദിയാണോ എന്നത് പ്രേക്ഷകര്‍ക്ക് അറിയണമെന്നായിരുന്നു കുനാല്‍ കമ്രയുടെ ചോദ്യം. ചോദ്യങ്ങള്‍ക്ക് അര്‍ണബ് മറുപടി നല്‍കിയില്ല. തുടര്‍ന്ന് അര്‍ണബ് തന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നില്ലെന്നും കുനാല്‍ വീഡിയോയില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button