തൊടുപുഴ: മൂലമറ്റം വൈദ്യുതി നിലയത്തില്‍ വീണ്ടും പൊട്ടിത്തെറി. ഉച്ചയ്ക്ക് 12 മണിയോടെ ആറാം നമ്പര്‍ ജനറേറ്ററിന്റെ അനുബന്ധഭാഗത്താണു പൊട്ടിത്തെറിയുണ്ടായത്. സംഭവത്തില്‍ ആളപായമില്ല. സ്ഫോടനത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. കനത്ത പുക മൂലം സംഭവസ്ഥലം പരിശോധിക്കാന്‍ സാധിച്ചിട്ടില്ല.
Read Also : മൂലമറ്റം പവര്‍ഹൗസിലുണ്ടായ പൊട്ടിത്തെറിയില്‍ കോടികളുടെ നഷ്ടം
നിലയത്തില്‍ വൈദ്യുതി ഉല്‍പാദനം നിര്‍ത്തി വച്ചിരിക്കുകയാണ്. ഒരാഴ്ച മുന്‍പാണു രണ്ടാം നമ്പര്‍ ജനറേറ്ററിനു സമീപം പൊട്ടിത്തെറിയുണ്ടായത്. അന്നത്തെ പൊട്ടിത്തെറിയില്‍ കെഎസ്ഇബിക്ക് 5 കോടി രൂപയുടെ നഷ്ടമുണ്ടായി എന്നാണു പ്രാഥമികനിഗമനം.
എക്സിറ്ററിനു സമീപം എന്‍ജിനീയര്‍മാര്‍ ഇരിക്കുന്ന ക്യാബിനും അന്നത്തെ പൊട്ടിത്തെറിയില്‍ തകര്‍ന്നിരുന്നു. പുക ശ്വസിച്ചു ശ്വാസതടസ്സം ഉണ്ടായതിനാല്‍ അസി. എന്‍ജിനീയര്‍ സമ്പത്ത്, കരാര്‍ ജീവനക്കാരനായ എബിന്‍ രാമചന്ദ്രന്‍ എന്നിവര്‍ക്ക് അന്നത്തെ പൊട്ടിത്തെറിയില്‍ പരിക്കേറ്റിരുന്നു
Post Your Comments