ചെന്നൈ•തമിഴ്നാട്ടിലെ രാമനാഥപുരത്ത് നിന്ന് ഐ.എസ് ബന്ധമുണ്ടെന്ന് സംശയിക്കുന്നയാള്‍ പിടിയില്‍. രാമനാഥപുരത്തെ ഒരു മത്സ്യബന്ധന ഗ്രാമത്തില്‍ നിന്നാണ് ഷെയ്ക്ക് ദാവൂദ് (32) എന്നയാളെ തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്തത്. പോലീസിനെ ഭയന്ന് ഇയാള്‍ ഇവിടെ ഒളിവില്‍ കഴിയുകയായിരുന്നു. ജിം ഉപകരണങ്ങൾ മാത്രമാണ് ഇയാള്‍ കഴിഞ്ഞിരുന്ന സ്ഥലത്ത് നിന്ന് പോലീസ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്.
കന്യാകുമാരി-തിരുവനന്തപുരം ദേശീയപാതയ്ക്ക് സമീപം പോലീസ് ചെക്ക് പോസ്റ്റിന് കാവൽ നിൽക്കുമ്പോൾ ജനുവരി 8 ന് പോലീസ് സബ് ഇൻസ്പെക്ടർ വിൻസനെ കൊലപ്പെടുത്തിയ കേസിൽ ദാവൂദിനെ പോലീസ് തേടുകയായിരുന്നു.
Post Your Comments