ന്യൂഡല്‍ഹി: കാര്‍ഷിക മേഖലയെ കനിഞ്ഞ് രണ്ടാം മോദി സര്‍ക്കാരിന്റെ ബജറ്റ്. 16 ഇന പദ്ധതിയാണ് കര്‍ഷകര്‍ക്കായി പ്രഖ്യാപിച്ചത്. 2022 ആകുമ്പോഴേക്കും കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും. അതിവേഗം ഉല്‍പന്നങ്ങള്‍ അയയ്ക്കാന്‍ കിസാന്‍ റെയില്‍ പദ്ധതിയും ആരംഭിക്കും.കാര്‍ഷിക മേഖലയ്ക്ക് 2.82 ലക്ഷം കോടി നീക്കി വച്ചു.
- കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാന്‍ 16 ഇന പദ്ധതി
- രാസ വളങ്ങളുടെ ഉപഭോഗം കുറച്ച് ക്രമീകൃത വളങ്ങളുടെ ഉപഭോഗം പ്രോത്സാഹിപ്പിക്കും
- മല്‍സ്യ മേഖലയ്ക്ക് സാഗര്‍ മിത്ര പദ്ധതി
- മല്‍സ്യ ഉല്‍പാദനം 200 ലക്ഷം ടണ്ണാക്കും
- 500 മല്‍സ്യ കര്‍ഷക സംഘടനകള്‍ രൂപീകരിക്കും
- പാല്‍ ഉല്‍പാദനം 2025ഓടെ ഇരട്ടിയാക്കും
- കര്‍ഷകര്‍ക്ക് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്
- വ്യോമയാന മന്ത്രാലയത്തിന്റെ സഹായത്തോടെ കിസാന്‍ ഉഡാന്‍ – വടക്കുകിഴക്ക് പ്രദേശങ്ങള്‍ക്കും ഗോത്ര മേഖലകള്‍ക്കും പ്രത്യേക പരിഗണന
- നബാര്‍ഡിന്റെ പുനര്‍വായ്പാ പദ്ധതി
- ഗ്രാമീണ തലത്തില്‍ സംഭരണ ശാലകള്‍
- 22 ലക്ഷം കര്‍ഷകര്‍ക്ക് സോളര്‍ പമ്പ്
- 22 ലക്ഷം കര്‍ഷകര്‍ക്ക് സോളര്‍ പമ്പ്
- ജൈവ കൃഷി പ്രോത്സാഹിപ്പിക്കും
Post Your Comments