Latest NewsNewsIndia

‘ഞങ്ങൾ തമ്മിൽ പല കാര്യത്തിലും തർക്കിക്കും, പക്ഷെ പുറത്തു നിന്നൊരാൾ വന്നാൽ ഒറ്റക്കെട്ടായി നേരിടും’, മോദിയെ വിമർശിച്ച പാക് മന്ത്രിക്ക് അരവിന്ദ് കേജ്രിവാൾ നൽകിയ മറുപടി വൈറൽ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച പാക് മന്ത്രി ഫവാദ് ഹുസൈന് ചുട്ട മറുപടിയുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ പുറത്തുനിന്നൊരാള്‍ ഇടപെടേണ്ടതില്ലെന്ന് ഫവാദ് ഹുസൈന്റെ ട്വീറ്റിന് കെജ്രിവാള്‍ മറുപടി നൽകി. യുദ്ധമുണ്ടായാല്‍ പാകിസ്താനെ പരാജയപ്പെടുത്താന്‍ ഇന്ത്യന്‍ സൈന്യത്തിന് പത്ത് ദിവസം മതിയാവുമെന്ന പ്രധാനമന്ത്രി മോദിയുടെ പ്രസ്താവനയെ പരിഹസിച്ച് ഫവാദ് ഹുസൈന്‍ നേരത്തെ രംഗത്തുവന്നിരുന്നു.

ഇതിന് മറുപടിയുമായാണ് കെജ്രിവാള്‍ രംഗത്തുവന്നത്. ‘നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്. അദ്ദേഹം എന്റെ പ്രധാനമന്ത്രിയും കൂടിയാണ്. ഡല്‍ഹി തിരഞ്ഞെടുപ്പ് ഇന്ത്യയുടെ ആഭ്യന്തര കാര്യമാണ്. ഇതില്‍ തീവ്രവാദത്തെ പിന്തുണയ്ക്കുന്നവര്‍ ഇടപെടുന്നത് ഞങ്ങള്‍ സഹിക്കില്ല. പാകിസ്താന്‍ എത്രവേണമെങ്കിലും ശ്രമിച്ചോളൂ, എന്നാല്‍ എത്ര  ശ്രമിച്ചാലും ഇന്ത്യയുടെ ഐക്യത്തിന് ഒരു ദോഷവും വരുത്താന്‍ കഴിയില്ലെന്നും കെജ്രിവാള്‍ ട്വിറ്ററിലൂടെ പ്രതികരിച്ചു.

ഡല്‍ഹി തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്നുള്ള സമ്മര്‍ദത്തില്‍ മോദി പലതരം അവകാശവാദങ്ങളും ഭീഷണികളും മുഴക്കി രാജ്യത്തെ അപകടപ്പെടുത്തുകയാണെന്നും കശ്മീര്‍, പൗരത്വ നിയമം, സമ്പദ്ഘടനയിലെ പ്രശ്‌നങ്ങള്‍ എന്നിവയെത്തുടര്‍ന്ന് പ്രധാനമന്ത്രിക്ക് അടിതെറ്റിയെന്നും ഫവാദ് ഹുസൈന്‍ പരിഹസിച്ചു. ഇന്ത്യയിലെ ജനങ്ങള്‍ #ModiMadness-നെ പരാജയപ്പെടുത്തണമെന്നും ഫവാദ് പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button