തിരുവനന്തപുരം: ഇന്ത്യന്‍ ക്രിക്കറ്റർ ശ്രീശാന്ത് തന്റെ അമ്മയുടെ അസുഖ വിവരത്തെ കുറിച്ച് പങ്കുവെച്ചു രംഗത്ത്.ശ്രീശാന്ത് എന്ന ക്രിക്കറ്റര്‍ സുപ്രധാന മാച്ചുകള്‍ കളിക്കുമ്പോള്‍ പൂജാമുറിയില്‍ പ്രാര്‍ത്ഥിക്കുന്ന വ്യക്തിയായി ചാനലുകളിലൂടെ കേരളീയര്‍ക്ക് പരിചയമുണ്ട് സാവിത്രിദേവിയെ. കരിയറിന്റെ പ്രതിസന്ധിയിലൂടെ മുന്നോട്ടു പോകുന്ന ശ്രീശാന്തിനെ പോലെ കടുത്ത പ്രതിസന്ധിയിലാണ് അമ്മ സാവിത്രിദേവിയും. മകന് വേണ്ടി ജീവിതം ഒഴിഞ്ഞുവെച്ച മാതാവും കടുത്ത പ്രതിസന്ധികളെ നേരിടേണ്ടി വന്നു.
വെല്ലുവിളികളോട് നേരെ നിന്നു പോരാടി ശീലിച്ച അവര്‍ മനക്കരുത്തോടെ തന്നെയാണ് ഇപ്പോഴുള്ള കഠിനമായ സാഹചര്യങ്ങളെ നേരിടുന്നത്. ക്രിക്കറ്ററാകാന്‍ ആഗ്രഹിച്ച ശ്രീശാന്തിന്റെ മോഹത്തിനൊപ്പം നിന്നു സഹായിച്ചത് സാവിത്രിദേവിയായിരുന്നു. അമ്മയുടെ ആഗ്രഹപ്രകാരം ശ്രീ ഇന്ത്യന്‍ ടീമില്‍ ഇടംപിടിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് ശ്രീശാന്ത് കരിയറിലെ പ്രതിസന്ധിയെ നേരിട്ടപ്പോഴും കുടുംബത്തോടൊപ്പം ശ്രീശാന്തിന് പിന്തുണച്ചു നിന്നും സാവിത്രിദേവി. വാതുവെപ്പ് കേസില്‍ ശ്രീശാന്തിന്റെ ആജീവനാന്തവിലക്ക് നീക്കിയതിന്റെ ആഹ്ലാദം മാധ്യമങ്ങളോട് പങ്കിട്ടപ്പോഴും അവര്‍ മുന്നിലുണ്ടായിരുന്നു.
ശ്രീശാന്തിന്റെ മാതാവിന്റെ ഒരു കാല് മുട്ടിന് താഴേക്ക് മുറിച്ചു മാറ്റേണ്ടി വന്നു. ഇപ്പോള്‍ കൃത്രിമ കാലും ഘടിപ്പിച്ച് മനക്കരുത്തോടെ ജീവിതത്തെ നേരിടുകയാണ് അവര്‍.കടുത്ത പ്രതിസന്ധിയിലൂടെയാണ് മാതാവ് കഴിയുന്നതെന്ന് തുറന്നു പറഞ്ഞത് ശ്രീശാന്താണ്. ജീവിതത്തിലെ വലിയ പ്രതിസന്ധിയിലൂടെയാണ് അമ്മ കടന്നു പോകുന്നത്. ഇടം കാല് മുട്ടിനു താഴെ വച്ച് മുറിച്ചു കളഞ്ഞു. ശക്തയായ സ്ത്രീയാണവര്‍. ഇപ്പോള്‍ കൃത്രിമ കാലില്‍ നടക്കാനുള്ള പ്രയത്‌നത്തിലാണ്. അമ്മയ്ക്കു വേണ്ടി എല്ലാവരും പ്രാര്‍ത്ഥിക്കണം.- ശ്രീശാന്ത് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
കുറച്ചു മാസങ്ങളായി ചികിത്സയില്‍ കഴിയുകയായിരുന്നു സാവിത്രീവദേവി. കടുത്ത പ്രമേഹമാണ് അവരുടെ ആരോഗ്യം തകര്‍ത്തത്. പ്രമേഹം മൂര്‍ച്ഛിച്ചതോടെ ഇടതുകാല് മുട്ടിന് താഴേക്ക് മുറിച്ചു കളയേണ്ടി വന്നു. അങ്കമാലിയിലെ ആശുപത്രിയിലായിരുന്നു ചികിത്സ. പ്രമേഹം കലശലായതോടെ കുടത്ത പ്രതിസന്ധിയെയാണ് അവര്‍ നേരിട്ടത്. എങ്കിലും പ്രതിസന്ധികളോടു പോരാടി ഒരു ധീരയായി വീണ്ടും ജീവിതത്തിലേക്ക് സാവിത്രിദേവി തിരിച്ചു വന്നു. ഇപ്പോള്‍ കൃത്രിമ കാലില്‍ നടക്കാനുള്ള പ്രയത്‌നത്തിലാണ് അവര്‍.ശ്രീശാന്തിനെ സ്‌നേഹിക്കുകയും അവനുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി അറിയിക്കുകയാണ് ആ മാതാവ് അന്നു ചെയ്തത്.
അഞ്ചുവര്‍ഷത്തിലേറെയായി വലിയ വേദനയാണ് ശ്രീയും കുടുംബാംഗങ്ങളും അനുഭവിച്ചത്. വല്ലാത്ത അവസ്ഥയിലായിരുന്നു ശ്രീശാന്ത്. എന്നാല്‍, ഉള്ളുനീറുമ്പോഴും ദുഃഖം ഉള്ളിലൊതുക്കി അവന്‍ ഞങ്ങളെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. ഇപ്പോള്‍ കോടതിവിധിയിലൂടെ ഇതില്‍നിന്നെല്ലാം മോചനമുണ്ടായിരിക്കുന്നു. ഇത് വളരെ ആശ്വാസകരമാണ്. ദൈവത്തിന് നന്ദിപറയുന്നതായും അവര്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ മകന് നിയമപോരാട്ടത്തിലൂടെ നീതി തേടിയതു പോലെ കരുത്തുറ്റ മനസ്സോടെ ജീവിതത്തിലേക്ക് തിരികെനടക്കുകയാണ് സാവിത്രിദേവി.
Post Your Comments