CricketLatest NewsNewsSports

സിക്സടിച്ചു ഉടൻ തന്നെ ഔട്ട്, പതിവ് തെറ്റിക്കാതെ സഞ്ജു!

വെല്ലിങ്ടൻ∙ രാജ്യാന്തര ക്രിക്കറ്റിൽ നാലാം മത്സരത്തിനിറങ്ങിയ സഞ്ജു നിരാശപ്പെടുത്തി. ന്യൂസീലൻഡിനെതിരായ നാലാം ട്വന്റി20യിൽ രോഹിത് ശർമയ്ക്കു പകരമാണ് സഞ്ജു ക്രീസിലെത്തിയത്. പക്ഷേ, സിക്സറടിച്ച് കൊതിപ്പിച്ച സഞ്ജു, തൊട്ടുപിന്നാലെ പുറത്തായി.

ടിം സൗത്തി എറിഞ്ഞ ആദ്യ ഓവർ നേരിട്ടത് ലോകേഷ് രാഹുല്‍. സഞ്ജുവിന് സ്ട്രൈക്ക് കിട്ടുന്നത് മൂന്നാം പന്തിൽ. സിംഗിൾ മാത്രം. ആറാം പന്തിൽ വീണ്ടും സ്ട്രൈക്ക്. വീണ്ടും സിംഗിൾ.  സ്കോട്ട് കുഗ്ഗെലെയ്നാണ് രണ്ടാം ഓവർ എറിയാനെത്തിയത്. സഞ്ജുവിന്റെ ഷോട്ട് ഗാലറിയിലെത്തി. എന്നാൽ മൂന്നാം പന്തിൽ അടുത്ത സിക്സിനുള്ള സഞ്ജുവിന്റെ ശ്രമം പാളി. നേരെ ഉയർന്നുപൊങ്ങിയ പന്ത് പിച്ചിന് തൊട്ടരികെ മിച്ചൽ സാന്റ്നർ അനായാസം കയ്യിലൊതുക്കി. അഞ്ച് പന്തിൽ എട്ട് റൺസുമായി സഞ്ജു പുറത്ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button