Latest NewsCricketNewsSports

സൂപ്പർ ഓവറിൽ ആദ്യം നറക്കു വീണത് രാഹുലിനും സഞ്ജുവിനും, പിന്നീട് സംഭവിച്ചത്

വെല്ലിങ്ടണ്‍: സൂപ്പര്‍ ഓവറില്‍ കെ.എല്‍ രാഹുലിനേയും സഞ്ജു വി സാംസണേയുമാണ് ആദ്യം ബാറ്റിങ്ങിന് അയക്കാന്‍ തീരുമാനിച്ചിരുന്നതെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. ന്യൂസീലന്‍ഡിനെതിരായ നാലാം ട്വന്റി-20യിലെ വിജയത്തിന് ശേഷം മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു കോലി. ‘സഞ്ജുവിനേയും രാഹുലിനേയുമാണ് സൂപ്പര്‍ ഓവറില്‍ ബാറ്റിങ്ങിനായി ആദ്യം തീരുമാനിച്ചിരുന്നത്.

ഇരുവരും നന്നായി പന്ത് സ്‌ട്രൈക്ക് ചെയ്യും എന്നതിനാലായിരുന്നു ഈ തീരുമാനം. എന്നാല്‍ ക്രീസിലറങ്ങും മുമ്പ്  രാഹുലിനോട് സംസാരിച്ചു. സഞ്ജുവിനേക്കാള്‍ കൂടുതല്‍ അനുഭവസമ്പത്ത് എനിക്കാണെന്നും അതുകൊണ്ട് ഞാന്‍ ഇറങ്ങിയാല്‍ മതിയെന്നും രാഹുല്‍ പറഞ്ഞു. ഇതോടെ തീരുമാനം മാറ്റുകായിരുന്നുവെന്നും കോലി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button