KeralaLatest NewsNews

വുഹാനിൽ നിന്നെത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളെ താമസിപ്പിക്കാന്‍ പ്രത്യേക കേന്ദ്രം

ന്യൂഡല്‍ഹി: ചൈനയിലെ വുഹാനില്‍ നിന്നെത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളെ താമസിപ്പിക്കാന്‍ പ്രത്യേക കേന്ദ്രം. ഹരിയാനയിലെ മാനേസറില്‍ ഒരുക്കിയിരിക്കുന്ന പ്രത്യേക കേന്ദ്രത്തിലാണ് ഇന്ത്യയിലേക്ക് തിരിച്ചെത്തുന്ന ഇവരെ പ്രതിരോധ നടപടികളുടെ ഭാഗമായി താമസിക്കുന്നത്. കരസേന മെഡിക്കല്‍ സര്‍വീസ്,-എയര്‍പോര്‍ട്ട് ഹെല്‍ത്ത് അതോറിറ്റി എന്നിവര്‍ ചേര്‍ന്ന് പരിശോധിച്ചതിന് ശേഷമാണ് എത്തുന്നവരെ മാനേസറിലെ കേന്ദ്രത്തിലേക്ക് മാറ്റുന്നത്. നാളെ പുലര്‍ച്ചെയാണ് വുഹാനില്‍ നിന്നും പ്രത്യേക വിമാനത്തില്‍ 300 പേർ ഇന്ത്യയിലെത്തുന്നത്.

Read also: കൊറോണ വൈറസ് ഇന്ത്യന്‍ സമുദ്രോത്പ്പന്ന കയറ്റുമതിയേയും ബാധിച്ചു : കോടികളുടെ നഷ്ടം

രോഗബാധസംശയിക്കുന്നവര്‍, രോഗബാധയുള്ളവരുമായി അടുത്ത് ഇടപഴകിയവര്‍, അല്ലാത്തവര്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളയി തരംതിരിച്ചാണ് പരിശോധന നടത്തുന്നത്. തുടര്‍ന്ന് 14 ദിവസം ഇവര്‍ അതീവ നിരീക്ഷണത്തില്‍ തുടരും. ഈ കാലയളവില്‍ ഏതെങ്കിലും രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചാല്‍ ഡല്‍ഹിയിലെ ബേസ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റും.

shortlink

Related Articles

Post Your Comments

Related Articles


Back to top button