മുംബൈ: ജെ.എന്‍.യുവിലുണ്ടായ അക്രമ സംഭവങ്ങളില്‍ ഇരകളായ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ക്യാമ്പസില്‍ സന്ദര്‍ശിക്കുകയും പ്രകടനത്തില്‍ പങ്കെടുക്കുകയും ചെയ്തതിന് ദീപിക പദുക്കോണിനെതിരെ കേന്ദ്രസര്‍ക്കാരിന്റെ പ്രതികാര നടപടികള്‍ തുടരുകയാണ്. ഇത്തവണ ഐ.എം.ബി.ഡി യില്‍ ഛപാകിന്റെ റേറ്റിങ് റിപ്പോര്‍ട്ട് കുറച്ചിരുന്നു. എന്നാല്‍ ഈ സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിന് കിടിലന്‍ മറുപടിമയുമായി എത്തിയിരിക്കുകയാണ് ദീപിക
ജെ.എന്‍.യുവില്‍ വിദ്യാര്‍ഥികള്‍ ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം ദീപിക ക്യാമ്പസില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഛപാക് സിനിമയുടെ റിലീസിന് രണ്ടു ദിവസം മുന്‍പായിരുന്നു അത്. തുടര്‍ന്ന് ദീപികയ്ക്കെതിരേയും സിനിമയ്ക്കെതിരേയും കടുത്ത ആക്രമണമാണ് സൈബര്‍ ലോകത്ത് നടന്നത്.
ഐ.എം.ബി.ഡി റേറ്റിങ് മാറ്റാം, എന്നാല്‍ എന്റെ മനസ്സു മാറ്റാനാകില്ല എന്നായിരുന്നു ദീപികയുടെ ഉത്തരം. ജെ.എന്‍.യു വിഷയത്തില്‍ തന്റെ നിലപാട് ഒരിക്കല്‍ കൂടി വ്യക്തമാക്കിയ ദീപികയെ പ്രശംസിച്ച് സാമൂഹിക മാധ്യമങ്ങളില്‍ ഒട്ടനവധിപേര്‍ രംഗത്തെത്തി. ഒരു റേഡിയോ ചാനല്‍ പരിപാടിക്കിടെയാണ് താരം ഇക്കാര്യത്തില്‍ പ്രതികരണം രേഖപ്പെടുത്തിയത്. നേരത്തെ ദീപികയുടെ സിനിമകള്‍ ബഹിഷ്‌കരിക്കണമെന്നു സംഘപരിവാര്‍ സംഘടനകള്‍ ആഹ്വനം ചെയ്തിരുന്നു. ഐ.എം.ബി.ഡിയില്‍ സിനിമയ്ക്ക് പത്തില്‍ 4.6 ആണ് റേറ്റിങ് വന്നിരിക്കുന്നത്.
Post Your Comments