കൊച്ചി: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ചു വിളിക്കണമെന്ന പ്രതിപക്ഷ പ്രമേയത്തിൽ ഇന്ന് തീരുമാനം. ഗവർണറെ തിരിച്ചുവിളിക്കാൻ രാഷ്ട്രപതിയോട് അഭ്യർത്ഥിക്കുന്ന പ്രമേയത്തിനാണ് രമേശ് ചെന്നിത്തലയുടെ നോട്ടീസ്. ചട്ടം 130 പ്രകാരമാണ് പ്രതിപക്ഷ നേതാവ് നോട്ടീസ് നൽകിയത്. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രമേയത്തിനോട് വിയോജിച്ച ഗവർണർ നിയമസഭയുടെ അന്തസിനേയും അധികാരങ്ങളേയും ചോദ്യം ചെയ്‌തെന്ന നിലപാടാണ് പ്രതിപക്ഷത്തിന്റെത്.
പ്രമേയം അവതരിപ്പിക്കുന്നതിന് അനുമതി നല്‍കാന്‍ സാധ്യതയില്ലെന്നാണ് സൂചന. പൗരത്വ നിയമ ഭേദഗതിക്കെതിരായ പരാമര്‍ശങ്ങളില്‍ വിയോജിപ്പ് രേഖപ്പെടുത്തിയ ഗവര്‍ണറുടെ വാക്കുകള്‍ സഭ രേഖകളില്‍ നിന്ന് നീക്കം ചെയ്യണമെന്നാവശ്യത്തിലും ഇന്ന് തീരുമാനമുണ്ടായേക്കും.
നയപ്രഖ്യാപനത്തില്‍ പൗരത്വ നിയമ ഭേദഗതി സംന്ധിച്ചും മറ്റും തനിക്ക് എതിര്‍പ്പുള്ള ഭാഗങ്ങള്‍ വായിക്കില്ലെന്ന് വ്യക്തമാക്കിയ ശേഷം മുഖ്യമന്ത്രിയുടെ പ്രത്യേക അഭ്യര്‍ഥന മാനിച്ച് നയപ്രഖ്യാപനം മുഴുവന്‍വായിച്ചത് കൊണ്ട് തന്നെ ഗവര്‍ണറെ വീണ്ടും പ്രകോപിപ്പിക്കുന്ന ഒരു നീക്കത്തിലേക്ക് സര്‍ക്കാര്‍ ഈ ഘട്ടത്തില്‍ പോകാന്‍ സാധ്യതയില്ല. ഭരണഘടന തലവനായ ഗവര്‍ണര്‍ക്കെതിരെ നിയമസഭ തന്നെ പ്രമേയം പാസ്സാക്കിയാലുണ്ടാവുന്ന ഭരണഘടന പ്രതിസന്ധിയെ കുറിച്ചും സര്‍ക്കാരിന് ബോധ്യമുണ്ട്.
മാത്രമല്ല ഗവര്‍ണ്ണര്‍ക്കെതിരെ പ്രമേയം അവതരിപ്പിച്ചാല്‍ ഇടത് പക്ഷത്തിന് അത് രാഷ്ട്രീയമായി ഗുണം ചെയ്യില്ലെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍. അതുകൊണ്ട് തന്നെ പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ നീക്കത്തിന് വശംവദരാകേണ്ടതില്ലെന്നാണ് സര്‍ക്കാരിന്റെ നിലപാട്.
Post Your Comments