Latest NewsKeralaNews

എല്ലാം ലാവ്‌ലിന്‍ കേസില്‍ നിന്ന് രക്ഷപെടാനുള്ള പിണറായി വിജയൻറെ തന്ത്രം; പ്രകടമായ ധാരണയാണ് ബിജെപി സര്‍ക്കാരും, മുഖ്യമന്ത്രിയും തമ്മിലുള്ളത്; രൂക്ഷ വിമർശനവുമായി കെ സി ജോസഫ്

തിരുവനന്തപുരം: ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മിലുള്ള അന്തര്‍ധാര പ്രകടമാണെന്ന് രൂക്ഷ വിമർശനവുമായി കെ സി ജോസഫ്. എല്ലാം ലാവ്‌ലിന്‍ കേസില്‍ നിന്ന് രക്ഷപെടാനുള്ള പിണറായി വിജയൻറെ തന്ത്രമാണെന്നും, പ്രകടമായ ധാരണയാണ് ബിജെപി സര്‍ക്കാരും ,മുഖ്യമന്ത്രിയും തമ്മിലുള്ളതെന്നും കെ സി ജോസഫ് കൂട്ടിച്ചേർത്തു.

രാവിലെ വരെ ഗവര്‍ണര്‍ പറഞ്ഞത് പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള ഭാഗങ്ങള്‍ വായിക്കില്ലെന്നായിരുന്നു. എന്നാല്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ ഇത് വായിച്ചു. ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മിലുള്ള അന്തര്‍ധാര സജീവമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഗവര്‍ണര്‍ക്കും ഭരണപക്ഷത്തിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി ഗവര്‍ണറുമായി ഒത്തുകളിച്ചു. സര്‍ക്കാരിനും ഗവര്‍ണര്‍ക്കുമിടയിലുള്ള അന്തര്‍ധാര സജീവമാണെന്നും ചെന്നിത്തല പറഞ്ഞു.

പൗരത്വ നിയമ ഭേദഗതിയെ ചൊല്ലി ഇടഞ്ഞുനില്‍ക്കുന്ന ഗവര്‍ണറെ നീക്കണമെന്ന ആവശ്യം ശക്തമായി ഉന്നയിച്ചു കൊണ്ടാണ് പ്രതിപക്ഷം അസാധാരണ പ്രതിഷേധം നിയമസഭയിൽ നടത്തിയത്. നയപ്രഖ്യാപന പ്രസംഗത്തിനായി എത്തിയ ഗവര്‍ണറെ സ്പീക്കറും മുഖ്യമന്ത്രിയും ചേര്‍ന്ന് സഭയിലേക്ക് ആനയിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തില്‍ ഇറങ്ങി നിന്നത്.

ALSO READ: നയ പ്രഖ്യാപനം: പ്രസംഗത്തിലെ വിവാദ ഭാഗങ്ങൾ വായിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

ഇവരെ നീക്കാനുളള അനുനയ ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് കൂടുതല്‍ വാച്ച്‌ ആന്‍ഡ് വാര്‍ഡിനെ വിളിച്ച്‌ വരുത്തി. തുടര്‍ന്ന് ബലപ്രയോഗത്തിലൂടെ പ്രതിപക്ഷാംഗങ്ങളെ നീക്കുകയായിരുന്നു. വാച്ച്‌ ആന്‍ഡ് വാര്‍ഡിന്റെ വലയത്തിലാണ് ഗവര്‍ണറെ സ്പീക്കറുടെ പോഡിയത്തില്‍ എത്തിച്ചത്. പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് പത്തുമിനിറ്റ് വൈകിയാണ് സഭാ നടപടികള്‍ തുടങ്ങിയത്. ഗവര്‍ണറുടെ നയ പ്രഖ്യാപനം പ്രസംഗം തുടങ്ങിയപ്പോള്‍ പ്രതിപക്ഷം സഭയില്‍ നിന്ന ഇറങ്ങിപ്പോയി.

shortlink

Related Articles

Post Your Comments

Related Articles


Back to top button