KeralaLatest NewsNews

കൊറോണ വൈറസ് ; സംസ്ഥാനത്ത് 1053 പേര്‍ നിരീക്ഷണത്തില്‍ ; വിദ്യാര്‍ത്ഥിനിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി മന്ത്രി കെ.കെ. ശൈലജ

തൃശൂര്‍ : കൊറോണ വൈറസ് സ്ഥിരീകരിച്ച വിദ്യാര്‍ഥിനിയെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്കു മാറ്റി.അതേസമയം പെണ്‍കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. അര്‍ധരാത്രിയോടെ തൃശൂരില്‍ എത്തിയ ആരോഗ്യമന്ത്രിയും സംഘവും പെണ്‍കുട്ടിയുടെ ചികില്‍സ വിലയിരുത്തി. സംസ്ഥാനത്ത് 1053 പേര്‍ നിരീക്ഷണത്തില്‍. ഇതില്‍ 15പേര്‍ ആശുപത്രികളില്‍ ചികില്‍സയിലാണ്. സ്വകാര്യ ആശുപത്രി പ്രതിനിധികളുടെ അടിയന്തര യോഗം ഇന്ന് തൃശൂരില്‍ വിളിച്ചിട്ടുണ്ട്.

മന്ത്രി കെ.കെ.ശൈലജയും തൃശൂര്‍ ജില്ലയിലെ മൂന്നു മന്ത്രിമാരും ഇന്നലെ രാത്രി 11.45 നാണ് ആശുപത്രിയിലെത്തിയത്. ഒന്നര മണിക്കൂര്‍ നീണ്ട യോഗത്തില്‍ ഡിഎംഒയും മറ്റ് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും ചികില്‍സയെക്കുറിച്ച് വിശദീകരിക്കുകയും അതിലൂടെ കാര്യങ്ങള്‍ വിശദമായി വിലയിരുത്തുകയും ചെയ്തു. തൃശൂര്‍ ജില്ലയില്‍ 11 പേര്‍ കൊറോണ രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ കഴിയുന്നുണ്ട്.

അതേസമയം കൊറോണ വൈറസ് ബാധ 20 രാജ്യങ്ങളിലേക്കു പടര്‍ന്നതിനെ തുടര്‍ന്ന് രാജ്യാന്തര ആരോഗ്യ അടിയന്തര സാഹചര്യമയി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു. ജനീവയില്‍ ചേര്‍ന്ന ലോകാരോഗ്യ സംഘടനയുടെ അടിയന്തിര യോഗത്തിലാണ് തീരുമാനം ഉണ്ടായത്. അതിനിടെ കൊറോണ ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 213 ആയി.

shortlink

Related Articles

Post Your Comments

Related Articles


Back to top button