Latest NewsIndiaNews

സ്വന്തം ജനങ്ങളെ കൊല്ലുന്നവര്‍… ഇന്ത്യ-പാക് പ്രധാനമന്ത്രിമാരെ രൂക്ഷമായി വിമര്‍ശിച്ച് സമാധാന പ്രവര്‍ത്തകന്‍

ന്യൂഡല്‍ഹി: സ്വന്തം ജനങ്ങളെ കൊല്ലുന്നവര്‍… ഇന്ത്യ-പാക് പ്രധാനമന്ത്രിമാരെ രൂക്ഷമായി വിമര്‍ശിച്ച് സമാധാന പ്രവര്‍ത്തകന്‍.
സമാധാന പ്രവര്‍ത്തകനും ഡോക്യുമെന്ററി സംവിധായകനുമായ തപന്‍ ബോസാണ് ഇരു രാജ്യങ്ങളിലേയും ഭരണാധികാരികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. ഇന്ത്യയും പാകിസ്താനും സ്വന്തം ജനങ്ങളെ കൊല്ലുന്നവരാണ്.. ഇന്ത്യയിലെയും പാകിസ്താനിലെയും ഭരണവര്‍ഗ്ഗം ഒരു പോലെയാണെന്നും ഇരുവരും തങ്ങളുടെ തന്നെ ജനങ്ങളെ കൊല്ലുന്നുവെന്നുമാണ് ഡല്‍ഹിയിലെ ജന്തര്‍ മന്ദറില്‍ നടന്ന സിഎഎ വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കെടുത്ത് തപന്‍ ബോസ് പറഞ്ഞത്.
‘പാകിസ്താന്‍ ഒരു ശത്രുരാജ്യമല്ല, ഇന്ത്യയിലെയും പാകിസ്താനിലെയും ഭരണവര്‍ഗം ഒരുപോലെയാണ്. സൈന്യവും ഒരുപോലെയാണ്, അവരുടെ സൈന്യം അവരുടെ ജനങ്ങളെ കൊല്ലുന്നു, നമ്മുടെ സൈന്യം നമ്മുടെ ജനങ്ങളെ കൊല്ലുന്നു, അവര്‍ തമ്മില്‍ വ്യത്യാസമില്ല’- ബോസ് പറഞ്ഞു.

പൗരത്വ ഭേദഗതി നിയമം (സിഎഎ), കാശ്മീരിലെ നിരോധനാജ്ഞ എന്നിവയ്ക്കെതിരെ യൂറോപ്യന്‍ യൂണിയനില്‍ പ്രമേയം പരിഗണനയ്ക്കു വരാനിരിക്കെയാണ് തപന്‍ ബോസിന്റെ പ്രസ്താവന.

shortlink

Related Articles

Post Your Comments

Related Articles


Back to top button