ബെയ്ജിങ്: ചൈനയിലെ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ലോകം ഭീതിയിലാണ്. ലോകത്തെ മുന്‍നിര സാങ്കേതിക വ്യവസായ സ്ഥാപനങ്ങളെല്ലാം കനത്ത സാമ്പത്തിക പ്രതിസന്ധിയാണ് മുന്നില്‍ കാണുന്നത്. ഗൂഗിള്‍, ആപ്പിള്‍ പോലുള്ള കമ്പനികളും ചൈനയിലെ തന്നെ മുന്‍നിര ഇലക്ട്രോണിക് ഉല്പന്ന നിര്‍മാതാക്കളും അതിന്റെ ഭീതിയിലാണ്. ഈ കമ്പനികളില്‍ പലതും അവയുടെ ചൈനയിലെ നിര്‍മാണ യൂണിറ്റുകളും, വില്പന ശാലകളും അടച്ചുപൂട്ടി.
സാങ്കേതിക വ്യവസായ കമ്പനികളുടെ ലോകത്തെ ഏറ്റവും വലിയ വിപണികളിലൊന്നാണ് ചൈന. അക്കാരണത്താല്‍ തന്നെ ചൈനയിലുണ്ടാകുന്ന നഷ്ടം വരുമാനത്തെ വലിയ രീതിയില്‍ ബാധിക്കാനിടയുണ്ട്.
കൊറോണ വൈറസ് ഏറ്റവും അധികം ബാധിച്ച കമ്പനികളിലൊന്നാണ് ആപ്പിള്‍. കൊറോണ വൈറസ് അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തെ തുടര്‍ന്ന് ചൈനയിലെ മൂന്ന് സ്റ്റോറുകളാണ് ആപ്പിള്‍ താല്‍ക്കാലികമായി അടച്ചുപൂട്ടിയത്. ജീവനക്കാര്‍ ചൈനയിലേക്ക് യാത്ര നടത്തുന്നതും ആപ്പിള്‍ നിയന്ത്രിച്ചിട്ടുണ്ട്. ഇതെല്ലാം ആപ്പിളിന്റെ വിതരണ ശൃംഖലയെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നാണ് വിദഗ്ദ പക്ഷം.
Post Your Comments