ഇന്നലെ കോപ ഡെല്‍ റേയില്‍ സരഗോസയെ ഗോള്‍ മഴയില്‍ മുക്കി റയല്‍ മാഡ്രിഡ് ക്വാര്‍ട്ടര്‍ ഫൈനലിന് യോഗ്യത നേടി. മറുപടിയില്ലാത്ത നാലു ഗോളുകള്‍ക്കായിരുന്നു റയല്‍ മാഡ്രിഡിന്റെ വിജയം. പ്രധാന താരങ്ങള്‍ പലര്‍ക്കും വിശ്രമം നല്‍കിയാണ് ഇന്നലെ സിദാന്റെ റയല്‍ ഇറങ്ങിയത്.
മത്സരം തുടങ്ങി ആറാം മിനുട്ടില്‍ തന്നെ റയല്‍ തങ്ങളുടെ നിലപാടറിയിച്ചു. റാഫേല്‍ വരാനെ ആതിഥേയരുടെ നെഞ്ച് തകര്‍ത്ത് ആദ്യ ഗോള്‍ നേടി. തുടര്‍ന്ന് 24 ആം മിനുട്ടില്‍ ലൂക്കാസ് വാസ്‌ക്വസ് റയല്‍ ആധിപത്യം ഒന്നൂടെ ഉറപ്പിച്ചു. തുടരെ ആതിഥേയരുടെ ഗോള്‍മുഖത്ത് റയല്‍ അക്രമണം അഴിച്ചുവിട്ടു. നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ഫിനിഷിങിലെ പോരായ്മയാണ് ആതിഥേയര്‍ക്ക് ആശ്വാസം നല്‍കിയത്. രണ്ടാം പകുതിയില്‍ വിനീഷ്യസും റോഡ്രിഗസും ചേര്‍ന്ന് നടത്തിയ ശ്രമത്തിലൂടെ 72 ആം മിനുട്ടില്‍ വിനീഷ്യസ് ലക്ഷ്യം കണ്ടപ്പോള്‍ റയല്‍ 3-0 ന് മുന്നിലെത്തി. കളി തീരാന്‍ 11 മിനുട്ട് ബാക്കി നില്‍ക്കെ പകരക്കാരന്റെ റോളില്‍ ഇറങ്ങിയ കരീം ബെന്‍സീമയിലൂടെ റയല്‍ ഗോള്‍ പട്ടിക തികച്ചു.
Post Your Comments