Latest NewsNewsIndia

പാവക്കുളം ക്ഷേത്രത്തിലെ സംഭവം: അഞ്ച് ബി.ജെ.പി പ്രവര്‍ത്തകരായ സ്ത്രീകള്‍ അറസ്റ്റില്‍

കൊച്ചി•കൊച്ചി പാവക്കുളം ക്ഷേത്രത്തില്‍ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച്‌ നടന്ന പരിപാടിക്കെതിരെ പ്രതിഷേധിച്ച യുവതിയെ കൈയേറ്റം ചെയ്ത സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകരായ അഞ്ച് സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

ഡോ. മല്ലിക, സരള പണിക്കര്‍, സി വി സജിനി, പ്രസന്ന ബാഹുലയന്‍, ബിനി സുരേഷ്, എന്നിവരാണ് അറസ്റ്റിലായത്. എറണാകുളം നോര്‍ത്ത് വനിതാ പൊലീസിനാണ് അന്വേഷണ ചുമതല. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.

കഴിഞ്ഞ 21ന് പാവക്കുളം ക്ഷേത്രത്തിന് സമീപം വിശ്വഹിന്ദു പരിഷത്തിന്റെ ഓഡിറ്റോറിയത്തിലാണ് ജനജാഗരണ സമിതി പൗരത്വ നിയമ ഭേദഗതി വിശദീകരിക്കാന്‍ മാതൃസംഗമം വിളിച്ചു ചേര്‍ത്തത്. ബിജെപി നേതാവ് സി വി സജിനി പ്രസംഗിച്ചു കൊണ്ടിരിമ്പോഴാണ് ആളുകള്‍ക്കിടയില്‍ ഇരിക്കുകയായിരുന്ന ആതിര എന്ന യുവതി ഇവരെ ചോദ്യം ചെയ്യാന്‍ ശ്രമിച്ചത്. ഇതു കണ്ട മറ്റു സ്ത്രീകള്‍ യുവതിയെ തടയുകയും അവിടെ നിന്നും തള്ളി പുറത്താക്കുകയും ചെയ്തു. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാതോടെയാണ് സംഭവം വിവാദമായാത്.

shortlink

Post Your Comments


Back to top button