Latest NewsNewsIndia

പാവങ്ങളെ സഹായിച്ചാല്‍ താന്‍ തീവ്രവാദിയാകുമോ; വിമർശനവുമായി അരവിന്ദ് കേജ്‌രിവാൾ

ന്യൂഡൽഹി: ബിജെപി എംപി പര്‍വേശ് വെര്‍മയുടെ ‘തീവ്രവാദി’ പരാമര്‍ശത്തിന് മറുപടിയുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ രംഗത്ത്. പാവങ്ങളെ സഹായിച്ചാല്‍ താന്‍ തീവ്രവാദിയാകുമോ എന്നും താന്‍ ഡല്‍ഹിയുടെ മകനാണോ തീവ്രവാദിയാണോ എന്ന് ജനങ്ങളാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറയുകയുണ്ടായി. പാവങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചതിന് ബിജെപിയടക്കമുള്ളവര്‍ തന്നെ ആക്രമിക്കുകയാണെന്നും കേജ്‌രിവാൾ കൂട്ടിച്ചേർത്തു.

Read also: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി സം​ബ​ന്ധി​ച്ച്‌ മു​സ്ലീ​ങ്ങ​ള്‍​ക്കി​ട​യി​ല്‍ പ്ര​തി​പ​ക്ഷം അ​നാ​വ​ശ്യ ഭീ​തി സൃ​ഷ്ടി​ക്കു​ക​യാ​ണ്; വി​ദ്വേ​ഷം പ​ട​ര്‍​ത്തി നേ​ടു​ന്ന ഒ​രു വി​ജ​യം ബി​ജെ​പി ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല;- രാ​ജ്നാ​ഥ് സിം​ഗ്

ഡല്‍ഹി തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവേയായിരുന്നു ബിജെപി എംപി പര്‍വേശ് വെര്‍മ അരവിന്ദ് കേജ്‌രിവാളിനെതിരെ രംഗത്തെത്തിയത്. പാകിസ്ഥാനിലെ തീവ്രവാദികളുമായി കശ്മീരില്‍ യുദ്ധം ചെയ്യുന്നതു പോലെയാണ് കേജ്‌രിവാളിനെ പോലുള്ള തീവ്രവാദികളോടുള്ള യുദ്ധമെന്നായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button