Latest NewsIndia

പാർട്ടിക്ക് കനത്ത തിരിച്ചടി നൽകി ആംആദ്മിയുടെ സിറ്റിങ് എംഎല്‍എ ബിജെപിയില്‍

ജനങ്ങള്‍ക്ക് തെറ്റായ സ്വപ്നങ്ങളാണ് അരവിന്ദ് കേജ്‌രിവാള്‍ കാണിച്ചു കൊടുക്കുന്നതെന്ന് മനോജ് കുമാര്‍ വിമര്‍ശിച്ചു.

ന്യൂദല്‍ഹി: ആംആദ്മിയുടെ സിറ്റിങ് എംഎല്‍എ മനോജ് കുമാര്‍ ബിജെപിയില്‍ ചേര്‍ന്നു. ചൊവ്വാഴ്ച്ച ദല്‍ഹിയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് മനോജ് കുമാര്‍ ബിജെപി അംഗത്വം സ്വീകരിച്ചത്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ നേതൃത്വത്തിലായിരുന്നു മനോജ് കുമാറിന്റെ പാര്‍ട്ടി പ്രവേശനം.മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനും ആംആദ്മിക്കുമെതിരെ രൂക്ഷ വിമര്‍ശനമാണ് മനോജ് കുമാര്‍ നടത്തിയത്. ജനങ്ങള്‍ക്ക് തെറ്റായ സ്വപ്നങ്ങളാണ് അരവിന്ദ് കേജ്‌രിവാള്‍ കാണിച്ചു കൊടുക്കുന്നതെന്ന് മനോജ് കുമാര്‍ വിമര്‍ശിച്ചു.

കോണ്ട്‌ലിയില്‍ നിന്നുള്ള ആംആദ്മി നിയമസഭാംഗമായിരുന്നു ഇദ്ദേഹം.നേരത്തെ ആംആദ്മി സത്യസന്ധതയുള്ള ഒരു പാര്‍ട്ടിയായി നടിക്കുക മാത്രമാണ് ചെയ്യുന്നതെന്ന് ആദര്‍ശ് ശാസ്ത്രി വിമര്‍ശിച്ചിരുന്നു. സ്ത്രീകള്‍ക്ക് ബസ് ടിക്കറ്റ് സൗജന്യമാക്കുകയൊക്കെ ചെയ്യും. എന്നാല്‍ നിയമസഭാ ടിക്കറ്റിന് 10 കോടി രൂപ ഈടാക്കുകയും ചെയ്യുന്നുവെന്ന വിരോധാഭാസമാണ് പാര്‍ട്ടിയില്‍ ഉള്ളതെന്നും ആദര്‍ശ് ശാസ്ത്രി വിമര്‍ശിച്ചു. മനോജ് കുമാറിന് ടിക്കറ്റ് നിഷേധിച്ച ആംആദ്മി കുല്‍ദീപ് കുമാറിനെയാണ് കോണ്ട്‌ലിയില്‍ സ്ഥാനാര്‍ത്ഥിയാക്കിയത്.

വിമാനത്തില്‍ അര്‍ണബിനെഅപമാനിച്ച കുണാല്‍ കാംറയെ നാലു കമ്പനികള്‍ വിലക്കി

സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് ആംആദ്മി പാര്‍ട്ടിയുമായി അകല്‍ച്ചയിലായിരുന്നു മനോജ് കുമാര്‍. നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടതിന് ശേഷം ആം ആദ്മി വിടുന്ന നാലാമത്തെ എംഎല്‍എയാണ് മനോജ് കുമാര്‍. സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് തഴയപ്പെട്ടതിനെ തുടര്‍ന്ന് മൂന്ന് ആംആദ്മി എംഎല്‍എമാര്‍ നേരത്തെ പാര്‍ട്ടി വിട്ടിരുന്നു. ബദര്‍പൂര്‍ എംഎല്‍എ എന്‍ഡി ശര്‍മ്മ, ഹരിനഗര്‍ എംഎല്‍എ ജഗ് ദീപ് സിംഗ്, ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ കൊച്ചുമകന്‍ ആദര്‍ശ് ശാസ്ത്രി എന്നിവരാണ് ആംആദ്മിയില്‍ നിന്ന് നേരത്തെ പുറത്തുപോയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button