എൽഡിഎഫ് സംഘടിപ്പിച്ച മനുഷ്യമഹാ ശൃംഘലയിൽ പങ്കെടുത്തതിന് ലീഗ് നേതാവായ കെഎം ബഷീറിനെ പുറത്താക്കിയ പാർട്ടി നടപടിയെ ന്യായീകരിച്ച് പികെ കുഞ്ഞാലിക്കുട്ടി. പാർട്ടിയെ വെല്ലുവിളിച്ചു കൊണ്ട് പ്രവർത്തനങ്ങൾ നടത്തുന്നത് ആരായാലും നടപടി നേരിടേണ്ടി വരുമെന്ന് അദേഹം വ്യക്തമാക്കി. സസ്പെൻഷൻ തന്നെയാണ് ശരിയായ നടപടി. അതിൽ തെറ്റില്ലെന്നും അദേഹം പറഞ്ഞു. പാർട്ടിയിൽ പ്രതിസന്ധിയുണ്ടെന്ന തരത്തിലുള്ള മാധ്യമ വാർത്തകൾ തെറ്റാണ്. പ്രതിസന്ധി മുസ്ലീം ലീഗ് പാർട്ടിക്കല്ല, മാധ്യമങ്ങൾക്കാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഇന്ന് നിയമസഭയിൽ നടന്ന കാര്യങ്ങളെ കുറിച്ചും അദേഹം പ്രതികരിച്ചു. കേരള ഗവർണർ അദേഹത്തിന്‍റെ പരിധികൾ ലംഘിച്ചു. ഭരണകക്ഷിയുടെ നിസ്സഹായതയാണ് ഇന്ന് സഭയിൽ കണ്ടത്. തന്നെക്കൊണ്ട് നിർബന്ധിച്ച് വായിപ്പിച്ചുവെന്ന് ഗവർണർ പറഞ്ഞതാണ് കൂടുതൽ മോശമായതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Post Your Comments