ന്യൂഡൽഹി: നിര്‍ഭയ കേസ് പ്രതി വിനയ് ശര്‍മ (26) രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കി. വിനയ് ശര്‍മയുടെ അഭിഭാഷകന്‍ എ.പി.സിങ്ങാണ് ദയാഹര്‍ജി സമര്‍പ്പിച്ച വിവരം അറിയിച്ചത്. ഫെബ്രുവരി ഒന്നിന് വധശിക്ഷ നടപ്പാക്കാനിരിക്കെയാണ് ദയാഹർജി നൽകിയിരിക്കുന്നത്. ഇതോടെ വധശിക്ഷ ഇനിയും വൈകും. ദയാഹര്‍ജി തള്ളിയ രാഷ്ട്രപതിയുടെ തീരുമാനത്തിനെതിരെ കേസിലെ മറ്റൊരു പ്രതി മുകേഷ് കുമാര്‍ സിങ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി ബുധനാഴ്ച തള്ളിയിരുന്നു. ജസ്റ്റിസ് ഭാനുമതി അധ്യക്ഷയായ മൂന്നംഗ ബഞ്ചാണ് ഹര്‍ജി തള്ളിയത്. വധശിക്ഷ കാത്തുകഴിയുന്ന മറ്റുള്ളവര്‍ ഉടന്‍ ദയാഹര്‍ജി നല്‍കുമെന്നാണ്. സൂചന
Post Your Comments