ഭുവനേശ്വേർ : ഐഎഎസ്എല്ലിൽ ഗോവയും, ഒഡീഷയും ഇന്നിറങ്ങുന്നു. വൈകിട്ട് 07:30തിന് കലിംഗ സ്റ്റേഡിയത്തിലാണ് ഇരുടീമുകളും തമ്മിൽ ഏറ്റുമുട്ടുക. എടികെയിൽ നിന്നും ഒന്നാം സ്ഥാനം തിരിച്ചുപിടിക്കുക ലക്ഷ്യമിട്ടുള്ള പോരാട്ടമാണ് ഗോവ ഇന്ന് കളിക്കളത്തിൽ നടത്തുക.
Two very similar ? when it comes to ⚽️
Which player will dictate terms in #OFCFCG tonight? ?#HeroISL #LetsFootball pic.twitter.com/27loWFt5YB
— Indian Super League (@IndSuperLeague) January 29, 2020
14മത്സരങ്ങളിൽ 27പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ഇപ്പോൾ ഗോവ. 27പോയിന്റുമായി എടികെയാണ് ഒന്നാമതുള്ളത്. പ്ലേ ഓഫ് നിലനിർത്താനുള്ള പോരാട്ടം ഒഡീഷയിൽ നിന്നും പ്രതീക്ഷിക്കാം.14മത്സരങ്ങളിൽ 21പോയിന്റുമായി നാലാം സ്ഥാനത്താണ് ഒഡീഷ.
കഴിഞ്ഞ ദിവസം പ്ലേ ഓഫ് മത്സരങ്ങളുടെ ഫിക്സ്ചർ പുറത്തിറക്കിയിരുന്നു. ആദ്യപാദ സെമിഫൈനൽ പോരാട്ടം ഫെബ്രുവരി ഇരുപത്തിയൊൻപതിനും മാർച്ച് ഒന്നിനും രണ്ടാപാദ സെമിഫൈനൽ പോരാട്ടം മാർച്ച് ഏഴിനും എട്ടിനും നടക്കും. ആരാധക പങ്കാളിത്തം പരിഗണിച്ച് ശനി, ഞായര്‍ ദിവസങ്ങളിലാകും നോക്കൗട്ട് മത്സരങ്ങള്‍ നടക്കുക. മാർച്ച് 14നാണ് ഫൈനൽ മത്സരം. ഇതിനായുള്ള വേദി പിന്നീട് പ്രഖ്യാപിക്കും.
Post Your Comments