Latest NewsKeralaNews

കേരളത്തിലെ ബിജെപി നേതാക്കളെ കുറിച്ച് വാട്സാപ്പിൽ പ്രചരിക്കുന്ന രസകരമായ കുറിപ്പ്

കേരളത്തിലെ ബിജെപി നേതാക്കളെ വിമർശിക്കുന്ന രസകരമായ വാട്സാപ്പ് സന്ദേശം ശ്രദ്ധേയമാകുന്നു. ചാനൽ ചർച്ചകളിൽ പങ്കെടുത്ത് കൊണ്ടല്ല രാഷ്ട്രീയ പ്രവർത്തനം നടത്തേണ്ടതെന്ന് കുറിപ്പ് നേതാക്കളെ ഓ‌ർമിപ്പിക്കുന്നു.

കുറിപ്പ് വായിക്കാം…

കേരള ബിജെപി നേതാക്കൾ കണ്ടാലും കൊണ്ടാലും പഠിക്കില്ല….

അവനവന്റെ ബൂത്തിൽ പോയി പത്തുപേരെ എന്നും വൈകുന്നേരം കണ്ട് സംസാരിക്കൂ ബിജെപി മിഷ്ടർമാർ.. അവനവന്റെ ബൂത്തിലെ ചായക്കടയിൽ പോയി ചായകുടിച്ച് കഴിയുന്നത്ര ദിവസം സാധാരണക്കാരുമായി രണ്ടുമൂന്ന് മണിക്കൂർ ചെലവഴിക്കൂ ബിജെപി മിഷ്ടർമാർ.. സാധാരണക്കാരോട് ചിരിച്ചു കൊണ്ട് സൗഹൃദം ഉണ്ടാക്കൂ ബിജെപി മിഷ്ടർമാർ.. ആൾക്കാർ വിളിച്ചാൽ ഫോണെടുക്കൂ അല്ലെങ്കിൽ തിരിച്ചു വിളിക്കൂ ബിജെപി മിഷ്ടർമാർ.. ഒരു മെസേജ് വന്നാൽ അതിനോട് ഒന്ന് പ്രതികരിക്കൂ ബിജെപി മിഷ്ടർമാർ.. അവനവന്റെ പഞ്ചായത്തിലെ ഒരോ ആവശ്യങ്ങൾക്കും കൃത്യമായി സൗഹൃദപൂർവ്വം ആവശ്യം കണ്ടറിഞ്ഞ് അടുത്തിടപഴകൂ ബിജെപി മിഷ്ടർമാർ.. അഞ്ച് കൊല്ലം ഇങ്ങനെ മാത്രം പ്രവർത്തിച്ചാൽ മികച്ച വിജയം കൂടെപ്പോരും.

മാതൃക വേണേൽ പശ്ചിമബംഗാൾ എന്ന സംസ്ഥാനം ഉണ്ട്.. ദിലീപ് ഘോഷ് എന്ന അധ്യക്ഷൻ ഉണ്ട്..ചാനൽ ചർച്ച ജ്വരം അല്ല സാധാരണക്കാരായ ജനക്കൂട്ടം ആണ് ദിലീപ് ഘോഷ് ടീമിന് ഹരം..അവിടെ കമ്മ്യുണിസ്റ്റ് കോട്ടകൾ കാവി അണിഞ്ഞ് കഴിഞ്ഞു..മമത ബാനർജി വിറളി പിടിച്ചു ഓടുന്നു അവിടെ..

മോദി സർക്കാർ ജനക്ഷേമ പദ്ധതികൾ ബൂത്ത് തലത്തിൽ പഞ്ചായത്ത് തലത്തിൽ എത്തിച്ചാൽ മാത്രം മതി.. പിന്നെ ന്യൂ മീഡിയ പ്ലാറ്റ്ഫോമുകൾ ഫലപ്രദമായി ഉപയോഗിക്കാനും കൂടെ ആയാൽ കിടുക്കാം.. പക്ഷേ ആര് ആരോട് പറയും…

അടുത്തിടെ നടന്ന ഒരു സംഭവം ഒരു ബിജെപി നേതാവിനെ സ്വന്തം ജന്മനാട്ടിൽ ഒരു യോഗത്തിന് വിളിക്കുന്നു..പത്തഞ്ഞൂറ് പേരെ ലക്ഷ്യമിട്ടുള്ള യോഗം.. മണ്ഡലം പ്രസിഡന്റ് വളരെ ആവേശത്തിൽ ആണ്.. അദ്ദേഹത്തിന്റെ ബൂത്തിൽ ആണ് സംഘാടനം.. പത്തിരുന്നൂറ് പേർ ഉറപ്പ്.. സമകാലിക വിശേഷങ്ങളിൽ സംവാദവും ലക്ഷ്യം.. ബിജെപി നേതാവ് ക്ഷണത്തിന് മറുപടി പറഞ്ഞത് ഏതോ ഒരു ലോക്കൽ ചാനലിൽ ചർച്ച പരിപാടി ഉണ്ടത്രേ അതിനാൽ വരാൻ അസൗകര്യം ഉണ്ടെന്ന്.. ഇതാണ് കേരള ബിജെപി നേതാക്കൾ….ഇതേ സ്ഥാനത്ത് സിപിഎം നേതാവ് ആണേൽ ചാനൽ ചർച്ച റദ്ദാക്കി പ്രാദേശിക യോഗത്തിൽ പങ്കെടുക്കും.. അല്ലെങ്കിൽ നേതാവിന്റെ ചീട്ട് കീറും…

ഇന്ന് ചാനൽ ജ്വരത്തിന് അടിമകൾ ആണ് ഓരോ ബിജെപി നേതാക്കളും.. ഒന്നുകിൽ മണ്ടൻ വേഷം ബബ്ബബ അല്ലെങ്കിൽ നല്ലപിള്ള ചമയൽ ഏത് പരിഹാസവും സഹിച്ച് ചിരിച്ച് സിപിഎം കോൺഗ്രസ് നേതാക്കൾക്ക് മുറിവ് ഉണ്ടാകാതെ സ്വയം പരിഹാസ്യരാവും ..നാവെടുത്ത് ലോജിക് ആയ മറുപടി അപൂർവ്വ സംഭവം.. എങ്ങനെ ആയാലും സ്വന്തം ഇമേജ് ബൂസ്റ്റിംഗ് മാത്രം ലക്ഷ്യം.. നിരന്തരം അവർ ലൈവ് ചർച്ചയിൽ കരഞ്ഞ് പറയുന്നു തങ്ങൾ നിരന്തരം ആക്ഷേപിക്കപ്പെടുന്നു എന്ന്.. പക്ഷേ തൊട്ടടുത്ത ദിവസവും അതേ കസേരയിൽ ഇരുന്ന് ചീത്ത വിളി കേട്ടില്ലേൽ  ഇവർക്ക് ഉറക്കം വരില്ല..

കേരളത്തിൽ ബിജെപി കച്ചിപിടിക്കാൻ കാലം വൈകുന്നത് ഇത്തരം സ്ഥലകാല സന്ദർഭ ബോധം ഇല്ലാത്ത ചാനൽ ചർച്ച തൊഴിലാളി നേതാക്കൾ കൂടുന്നത് കൊണ്ട് മാത്രം…

shortlink

Related Articles

Post Your Comments

Related Articles


Back to top button