ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ഷന്‍ കമ്മിറ്റിയിലെ രണ്ട് ഒഴിവുകളിലേക്ക് പരിഗണിക്കുന്നത് മുന്‍താരങ്ങളായ ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍, വെങ്കടേഷ് പ്രസാദ്, അജിത് അഗാര്‍ക്കര്‍ എന്നിവരെ. എം എസ് കെ പ്രസാദിനും ഗഗന്‍ ഘോഡയ്ക്കും പകരക്കാരായിയാണ് ഇവരെ പരിഗണിക്കുന്നത്. സീനിയര്‍ താരമായ ശിവരാമകൃഷ്ണന്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനാവുമെന്നാണ് സൂചന.
ഇന്ത്യക്കായി ഒന്‍പത് ടെസ്റ്റിലും 16 ഏകദിനത്തിലും കളിച്ച താരമാണ് ശിവരാമകൃഷ്ണന്‍. പ്രസാദ് 33 ടെസ്റ്റിലും 161 ഏകദിനത്തിലും അഗാര്‍ക്കര്‍ 26 ടെസ്റ്റിലും 191 ഏകദിനത്തിലും ഇന്ത്യക്കായി കളിച്ചിട്ടുണ്ട്. മുംബൈ ടീമിന്റെ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായിരുന്നതിന്റ അനുഭവസമ്പത്ത് അഗാര്‍ക്കര്‍ക്കുണ്ട്. ഓസ്ട്രേലിയയില്‍ നടന്ന ബെന്‍സണ്‍ ആന്‍ഡ് ഹെഡ്ജസ് കപ്പിലെ ഇന്ത്യയുടെ ഹീറോ ആയ ശിവരാമകൃഷ്ണന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചശേഷം രണ്ട് പതിറ്റാണ്ടായി കമന്ററി രംഗത്ത് സജീവമാണ്.
ശരണ്‍ദീപ് സിംഗ്, ദേവാംഗ് ഗാന്ധി, ജതിന്‍ പരഞ്ജ്‌പൈ എന്നവരാണ് മറ്റ് സെലക്ഷന്‍ കമ്മിറ്റി അംഗങ്ങള്‍. ഇവര്‍ക്ക് സെലക്ഷന്‍ കമ്മിറ്റിയില്‍ ഒരു വര്‍ഷം കൂടി കാലാവധിയുണ്ട്. മുന്‍താരങ്ങളായ നയന്‍ മോംഗിയ, അമേയ് ഖുറേസിയ, രാജേഷ് ചൗഹാന്‍ എന്നിവരും സെലക്ഷന്‍ കമ്മിറ്റി അംഗമാവാന്‍ ബിസിസിഐയ്ക്ക് അപേക്ഷ നല്‍കിയിരുന്നു.
Post Your Comments