Latest NewsNewsIndia

മോദിക്ക് സാമ്പത്തിക ശാസ്ത്രമറിയില്ല, ഇന്ത്യയുടെ പ്രതിച്ഛായ തന്നെ തകർന്നെന്നും രാഹുൽ ഗാന്ധി

ജയ്പുര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്പദ്ഘടനയെ കുറിച്ച് ഒന്നുമറിയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ലോകരാജ്യങ്ങള്‍ക്കുമുന്നില്‍  ഇന്ത്യയുടെ പ്രതിച്ഛായ മോദി തകര്‍ത്തെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. ജയ്പുറില്‍ ഒരു റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘യുപിഎ സർക്കാരിന്‍റെ ഭരണകാലത്ത്  ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ നിരക്ക് ഒമ്പത് ശതമാനമായിരുന്നു. ജിഡിപിയുടെ വളര്‍ച്ചാ നിരക്ക്  കണക്കാക്കാന്‍ നിങ്ങളുടെ കൈയില്‍ പുതിയ നിരവധി മാര്‍ഗങ്ങള്‍ ഉണ്ടാകും. നിങ്ങള്‍ക്ക് അഞ്ചുശതമാനം വളര്‍ച്ചാ നിരക്ക് അതുപ്രകാരം ഉണ്ട്. എന്നാല്‍  പഴയരീതിയില്‍ നോക്കുകയാണെങ്കില്‍ ഇന്ന് ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ നിരക്ക് 2.25 ശതമാനമാണ്.’ രാഹുല്‍ ഗാന്ധി പറഞ്ഞു.

‘പ്രധാനമന്ത്രി ഒന്നുകില്‍  സാമ്പത്തിക ശാസ്ത്രം പഠിച്ചിരിക്കില്ല അല്ലെങ്കില്‍ അത് മനസ്സിലാകുന്നില്ല. മോദിക്ക് ജിഎസ്ടി എന്താണെന്ന് പോലും അറിയില്ല. അദ്ദേഹമാണ്  നോട്ട്‌നിരോധനം നടപ്പാക്കിയത്. ഒരു എട്ടുവയസ്സ് മാത്രം പ്രായമുള്ള കുട്ടിയോട് ചോദിച്ചുനോക്കൂ അവന്‍ പറയും നോട്ട് നിരോധനം മൂലം ഗുണത്തേക്കാള്‍ ദോഷമാണ് ഉണ്ടായതെന്നും രാഹുൽ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button