മുംബൈ സിറ്റി എഫ്സിയുടെ സൗവിക് ചക്രബര്‍ത്തിയെ ഹൈദരാബാദ് എഫ്സി സ്വന്തമാക്കി. സ്പാനിഷ് മാനേജര്‍ ഇതിനകം തന്നെ അടുത്ത സീസണിനായി ആസൂത്രണം ചെയ്യാന്‍ ആരംഭിക്കുകയും കളിക്കാരെ ഷോര്‍ട്ട്ലിസ്റ്റ് ചെയ്യാന്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. നിലവില്‍ 14 മത്സരങ്ങളില്‍ ഒരു ജയം മാത്രം നേടി ലീഗില്‍ അവസാന സ്ഥാനത്താണ് ഹൈദരാബാദ് എഫ് സി.
മുമ്പ് ജംഷദ്പൂര്‍ എഫ് സിക്കായും ഡെല്‍ഹി ഡൈനാമോസിനായും താരം കളിച്ചിട്ടുണ്ട്. ഡെല്‍ഹിയില്‍ അനസ് എടത്തൊടികയ്ക്ക് ഒപ്പം സൗവികിന്റെ സെന്റര്‍ ബാക്ക് കൂട്ടുകെട്ട് പണ്ട് വലിയ കയ്യടികള്‍ നേടിയിരുന്നു. ഡിഫന്‍സില്‍ എവിടെയും വിശ്വസിച്ച് കളിപ്പിക്കാന്‍ പറ്റിയ താരമാണ് സൗവിക്. ഡിഫന്‍സീവ് മിഡായും കളിക്കാറുണ്ട്. ബംഗാള്‍ സ്വദേശിയായ സൗവിക് മുമ്പ് മോഹന്‍ ബഗാന്‍ ഡിഫന്‍സിലും കളിച്ചിട്ടുണ്ട്.
സെന്‍ട്രല്‍ മിഡ്ഫീല്‍ഡറായും ഫുള്‍ ബാക്ക് ആയും കളിക്കാന്‍ കഴിവുള്ള കളിക്കാരനാണ് 28 കാരനായ സൗവിക് ചക്രബര്‍ത്തി. 2014 ല്‍ ഐഎസ്എല്ലില്‍ ഡല്‍ഹി ഡൈനാമോസില്‍ ചേര്‍ന്നാണ് അരങ്ങേറ്റം കുറിച്ചത്. 2017-18 സീസണില്‍ കളിക്കാരന്റെ ഡ്രാഫ്റ്റില്‍ ജംഷദ്പൂര്‍ എഫ്സി അദ്ദേഹത്തെ തിരഞ്ഞെടുത്തു, തുടര്‍ന്ന് അടുത്ത സീസണില്‍ മുംബൈ സിറ്റിയിലേക്ക് മാറി. മുംബൈക്കായി 25 മത്സരങ്ങള്‍ താരം കളിച്ചിരുന്നു.
Post Your Comments